എരുമേലി: തീര്‍ത്ഥാടനകാലത്ത് കുപ്പിവെള്ളത്തിന് 15 രൂപയായി ഹൈക്കോടതി നിജപ്പെടുത്തിയിട്ടും ശബരിമല സ്പെഷ്യല്‍ കമ്മീഷനോട് കുപ്പിവെള്ളത്തിന് 20 രൂപ വാങ്ങി. എരുമേലി വലിയമ്പലം പരിസരത്തുള്ള കടയില്‍ നിന്നാണ് അമിതവില വാങ്ങിയതെന്നും കര്‍ശന നടപടിയെടുക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിലെ വിലനിലവാരം ശ്രദ്ധിക്കാനാണ് അഡീഷണല്‍ മജിസ്ട്രേറ്റിനെ നിയമിച്ചിരിക്കുന്നത്. റവന്യൂ വകുപ്പ് അത് നിയന്ത്രിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. എരുമേലി, കാളകെട്ടി, അഴുത എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ദേവസ്വം കമ്മീഷണര്‍ ബി.ഉണ്ണികൃഷ്ണന്, എഒ കെ.അബു, ഓവര്‍സീയര്‍ ഷാജി, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സരേന്ദ്രന്പിള്ള, സേവാസമാജം സെക്രട്ടറി എസ്.മനോജ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: