മാനന്തവാടി: സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സുധീരം പോരാടിയ ധീര ദേശാഭിമാനി വീരപഴശ്ശി തമ്പുരാന്റെ 209 ാം ബലിദാനി ദിനം ഇന്ന്. വയനാട്ടിലെ കുറിച്യപടയാളികളെ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ സംഘടിപ്പിച്ച് തലക്കരചന്തുവിനോടും, ഇടച്ചന കുങ്കനോടും ചേര്‍ന്ന് പടനയിച്ച ധീരയോദ്ധാവിനെ ബ്രിട്ടീഷുകാര്‍ പുല്‍പ്പള്ളിക്കടുത്ത് വെച്ച് വളഞ്ഞ് പിടിക്കുമെന്നനിലവന്നപ്പോഴാണ് അദ്ദേഹം വീരാഹൂതിചെയ്തത്. കേരളത്തില്‍ നടന്ന സ്വാതന്ത്ര്യസമരചരിത്രത്തില്‍ പഴശ്ശിപോരാട്ടങ്ങള്ക്കുള്ള പ്രസക്തിവളരെ വലുതാണ്.
അടിച്ചമര്ത്തപ്പെട്ടസമൂഹത്തോട് ചേര്‍ന്ന് നിന്ന് നടത്തിയ പോരാട്ടമെന്നതിനാല്‍ ചരിത്രത്താളുകളില്‍ വേണ്ടത്ര ശ്രദ്ധപിടിച്ചുപറ്റാതിരുന്ന പഴശ്ശിപോരാട്ടങ്ങളുടെ പ്രസക്തി ജനങ്ങളിലെത്തിക്കാന്‍ സംഘപ്രസ്ഥാനങ്ങള്‍ നടത്തിയ ശ്രമമാണ് പഴശ്ശിക്കും, തലക്കര ചന്തുവിനും സ്മാരകം പണിയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
പഴശ്ശിദിനം ഇന്ന് മാനന്തവാടിയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പി.പി. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: