ചങ്ങനാശേരി: എംജി സര്‍വ്വകലാശാല അത്ലറ്റിക് മീറ്റില്‍ ചങ്ങനാശേരി എസ്ബി കോളേജിന് മികച്ച നേട്ടം. പുരുഷ വിഭാഗത്തില്‍ 94 പോയിന്റുകള്‍ കരസ്ഥമാക്കി എസ്ബി കോളേജ് റണ്ണേഴ്സ് അപ്പ് സ്ഥാനം നേടി. ഈ വര്‍ഷം എംജി സര്‍വ്വകലാശാലാ ക്രോസ് കണ്ട്രി ചാമ്പ്യന്‍ഷിപ്പ്, നേടിയ എസ്ബി ഇന്റര്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, സ്റ്റേറ്റ് അമച്വര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ കിരീടങ്ങളും കരസ്ഥമാക്കിയിരുന്നു. രണ്ടു സ്വര്‍ണവും, ആറു വെള്ളിയും എട്ടു വെങ്കലവും കരസ്ഥമാക്കിയാണ് എസ്ബി ഈ നേട്ടത്തിന് അര്‍ഹമായത്. ബിബിന്‍ ആന്റണി ഡക്കാത്തലണില്‍ സ്വര്‍ണവും, ജാവലിന്‍ ത്രോയില്‍ വെള്ളിയും നേടി. അമല്‍ ജോസഫ് 800 മീറ്ററില്‍ സ്വര്‍ണവും 400 മീറ്ററില്‍ വെങ്കലവും നേടി. അജിത് ഇട്ടി വര്‍ഗീസ് (100 മീറ്റര്‍ വെള്ളി, 200 മീറ്റര്‍ വെങ്കലം), അജിത് ജി, (ഹാഫ് മാരത്തണില്‍ വെള്ളി, 10,000ത്തില്‍ വെങ്കലം), മിഥുന് മുരളി (ട്രിപ്പിള്‍ ജമ്പില്‍ വെള്ളി), ഷൈജു മണ്ടുമ്പാല്‍ (20കിമീ. നടത്തത്തില്‍ വെള്ളി), മനോജ് എം (ഷോട്ട്പുട്ടിലും, ഡിസ്കസിലും വെങ്കലം), റ്റിജോ തോമസ് (20കിമീ നടത്തത്തില്‍ വെങ്കലം), അഭിജിത്ത് (പോള്‍ വാട്ടില്‍ വെങ്കലം), ക്രിസ്റ്റിന് വില്‍സണ്‍ (5,000 മീറ്ററില്‍ വെങ്കലം), അരുണ്‍കുമാര്‍ (ഹാഫ് മാരത്തണില്‍ വെങ്കലം), എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. വിജയികളെ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, ബര്‍സാര്‍ എന്നിവര്‍ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: