കൊച്ചി: ജില്ലയില്‍ ഇന്‍ഡേന്‍ ഗ്യാസ് സിലിണ്ടര്‍ ലഭ്യതയിലുണ്ടായിരിക്കുന്ന കുറവ് 15 ദിവസത്തിനകം പരിഹരിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഉറപ്പ് നല്‍കിയതായി ജില്ല കളക്്ടാര്‍ പി.ഐ. ഷെയ്ക്ക് പരീത്. ഇതോടെ സിലിണ്ടര്‍ ലഭിക്കാനുള്ള ഇടവേള 25-30 ദിവസത്തിലധികം നീളില്ല. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളുടെ ഡീലര്‍മാരുടെ കൈവശം ആവശ്യത്തിന് സിലിണ്ടറുകള്‍ സ്റ്റോക്കുണ്ട്.
വിതരണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ കിട്ടാന്‍ താമസമുണ്ടാക്കുന്നതെന്നും ഇത് ഉടനെ പരിഹരിക്കുമെന്നും ഭാരത് പെട്രോളിയം അറിയിച്ചതായി കളക്്ടാര്‍ വ്യക്തമാക്കി.
കാക്കനാട് മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണത്തിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ മൂന്ന് ഏജന്‍സികളെ നിയമിക്കാന്‍ ഐഒസി നടപടി സ്വീകരിക്കുന്നുണ്ട്. കാക്കനാട്, വാഴക്കാല, ഇന്‍ഫോപാര്‍ക്ക് എന്നീ ഭാഗങ്ങളിലാണ് പുതിയ ഏജന്‍സികള്‍. അതുവരെ നിലവിലുള്ള സംവിധാനം തുടരും. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പുതിയ ഏജന്‍സികള്‍ ആലുവയിലും തൃപ്പൂണിത്തുറയിലും ഉടനെ വിതരണം തുടങ്ങും. ഏജന്‍സികള്‍ നല്കാന് ഓയില്‍ കമ്പനികള്‍ തയാറാണെങ്കിലും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന അപേക്ഷകരില്ലാത്തതാണ് പ്രശ്നമെന്ന് കളക്്ടാര്‍ പറഞ്ഞു.
ആവശ്യത്തിന് സിലിണ്ടറുകള്‍ സ്റ്റോക്കുള്ള ഭാരത് പെട്രോളിയത്തിന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും ഏജന്‍സികളിലേക്ക് ഉപഭോക്താക്കള്‍ക്ക് മാറുന്നതിന് സൗകര്യമുണ്ട്. ഇതിന് ഏജന്‍സിയുമായി ബന്ധപ്പെട്ടാല്‍ മതി.
ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് 993.50 രൂപ വിലയുള്ള സിലിണ്ടര്‍ സബ്സിഡി കിഴിച്ച് 440.50 രൂപ നിരക്കിലാണ് നല്‍കുന്നത്. ആധാര്‍ നമ്പര്‍ നല്കിയ ഉപഭോക്താക്കള്‍ സിലിണ്ടറിന് മുഴുവന്‍ നിരക്കും നല്കുമ്പോള് സബ്്സിഡിയായി 525.92 രൂപ അവരുടെ ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടിലെത്തും. അഞ്ച് ശതമാനം വില്പന നികുതി ഈടാക്കുന്നത് മൂലമാണ് ഉപഭോക്താക്കള്‍ 27.08 രൂപ അധികമായി നല്‍കേണ്ടി വരുന്നത്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓയില്‍ കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏറ്റവുമാദ്യം മുന്‍കൂറായി നല്‍കുന്നത് 435 രൂപയാണ്. ഇത് അഡ്വാന്‍സാണ്. സിലിണ്ടര്‍ ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ അക്കൗണ്ടിലേക്ക് സബ്സിഡിത്തുക എത്തുന്ന സംവിധാനമാണ് ഓയില്‍ കമ്പനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്‍.പി.ജി നിരക്കില്‍ വരുന്ന വ്യത്യാസമനുസരിച്ച് സബ്്സിഡി നിരക്കിലും വ്യത്യാസമുണ്ടാകുമെന്ന് കളക്്ടാര്‍ പറഞ്ഞു.
മെട്രോ നഗരങ്ങളില്‍ അഞ്ച് കിലോഗ്രാം എല്‍.പി.ജി സിലിണ്ടര്‍ സബ്്സിഡിയില്ലാതെ നല്കുന്ന പദ്ധതിയിലേക്ക് കൊച്ചിയേയും തിരഞ്ഞെടുത്തിട്ടുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ പദ്ധതി നടപ്പാകും. മൂവായിരം രൂപ നല്കി എടുക്കുന്ന സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് ഇന്നത്തെ നിരക്കില്‍ 450 രൂപയോളം വരും. കമ്പനികള്‍ നേരിട്ടു നടത്തുന്ന പെട്രോള്‍ – ഡീസല്‍ പമ്പുകളിലൂടെയാണ് അഞ്ച് കിലോഗ്രാം സിലിണ്ടറിന്റെ വിതരണം. എല്‍.പി.ജി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ഓപ്പണ്‍ ഫോറത്തില്‍ ജില്ല കളക്്ടാര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം ബി. രാമചന്ദ്രന്, ജില്ല സപ്ലൈ ഓഫീസര്‍ കെ. സുരേഷ് കുമാര്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളായ പി. രംഗദാസപ്രഭു, എ. അജിത്കുമാര്‍, എം.എസ്. അനില്‍കുമാര്‍, കെ.എം. അബ്ബാസ്, ജലീല്‍ താനത്ത്, ഓയില്‍ കമ്പനികളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: