ബാഗ്ദാദ്: ഇറാഖില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 46 പേര് മരിക്കുകയും 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദിന് 25 കിലോമീറ്റര്‍ അകലെ മരണാനന്തരചടങ്ങിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 25 പേര് മരിച്ചു.
റമാദിയില്‍ പോലീസ് സ്റ്റേഷനിലുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ നാല് പോലീസുകാര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്വിം സിറ്റിയില്‍ റോഡിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് സൈനികരും മരിച്ചു.
ഇതുകൂടാതെ, അറബ് ജുബൂര് പ്രദേശത്തുനിന്ന് എട്ടും ഷുലയില്നിന്ന് അഞ്ചും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. സ്ഫോടനങ്ങള്‍ക്ക് ഇതുവരെ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: