Categories: Samskriti

വാരനാട് ദേവി ക്ഷേത്രം

വേതാള വാഹിനിയായി, ഭക്തര്‍ക്ക് അഭീഷ്ട വരദായിനിയായി കുടിക്കൊള്ളുന്ന ദേവിക്ക് പുറമേ ശിവന്‍, രക്തേശ്വരി ദേവി, കൊടുങ്കാളിയമ്മ എന്നീ ഉപദേവതകളേയും ആരാധിച്ചു വരുന്നു. വാരാനാട് ദേവി ക്ഷേത്രത്തിലെ ഉല്‍പ്പത്തിയെ സംബന്ധിച്ച് നിരവധി ഐതീഹ്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് വയലാര്‍ പുതിയയ്ക്കല്‍ കോവിലകത്തെ തമ്പുരാനുമായി ബന്ധപ്പെട്ട കഥ. ദേവിയുടെ പഞ്ചലോഹ വിഗ്രഹവുമായി മണഞ്ചേരിയിലെ തന്റെ ബന്ധുവിന്റെ വീട്ടിലേക്ക് വേമ്പനാട് കായലിലൂടെ വില്ലു വള്ളത്തില്‍ പോകുകയായിരുന്നു തമ്പുരാന്‍.

ചേര്‍ത്തലയില്‍ നിന്ന് തണ്ണീര്‍മുക്കം കോട്ടയം റോഡിലാണ് വാരനാട് കവല, ഇവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ വടക്ക് മാറിയാണ് വാരനാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേതാള വാഹിനിയായി, ഭക്തര്‍ക്ക് അഭീഷ്ട വരദായിനിയായി കുടിക്കൊള്ളുന്ന ദേവിക്ക് പുറമേ ശിവന്‍, രക്തേശ്വരി ദേവി, കൊടുങ്കാളിയമ്മ എന്നീ ഉപദേവതകളേയും ആരാധിച്ചു വരുന്നു. വാരാനാട് ദേവി ക്ഷേത്രത്തിലെ ഉല്‍പ്പത്തിയെ സംബന്ധിച്ച് നിരവധി ഐതീഹ്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് വയലാര്‍ പുതിയയ്‌ക്കല്‍ കോവിലകത്തെ തമ്പുരാനുമായി ബന്ധപ്പെട്ട കഥ. ദേവിയുടെ പഞ്ചലോഹ വിഗ്രഹവുമായി മണഞ്ചേരിയിലെ തന്റെ ബന്ധുവിന്റെ വീട്ടിലേക്ക് വേമ്പനാട് കായലിലൂടെ വില്ലു വള്ളത്തില്‍ പോകുകയായിരുന്നു തമ്പുരാന്‍. മാര്‍ഗ മദ്ധ്യേ പെട്ടെന്ന് കാലവസ്ഥ മാറുകയും മഴയിലും കാറ്റിലും പെട്ട് വള്ളം ഉലയുകയും ചെയ്തു. അതോടെ യാത്ര അവസാനിപ്പിച്ച് അടുത്തുള്ള ഒരു വന പ്രദേശത്തേക്ക് തമ്പുരാന്‍ വള്ളം അടുപ്പിച്ചു. വനത്തിനുള്ളിലേക്ക് ദേവി വിഗ്രഹവും ഭാണ്ഡവുമായി കടന്ന തമ്പുരാന്‍ മഴയില്‍ നിന്നും കാറ്റില്‍ നിന്നും രക്ഷ നേടാന്‍ വലിയോരു മരശിഖരത്തിന്റെ പൊത്തില്‍ അഭയം പ്രപിച്ചു. കുറേ നേരത്തിന് ശേഷം മഴ ശമിച്ചപ്പോഴേക്കും പ്രഭാതമായി തുടങ്ങിയുന്നു. തുടര്‍ന്ന് തമ്പുരാന്‍ പൊത്തില്‍ നിന്ന് താഴെയിറങ്ങി കുളിയും തേവാരവും നടത്തിയതിന് ശേഷം ദേവിയെ മണ്ണു കൊണ്ടൊരു പീഠമുണ്ടാക്കി അതിലിരുത്തി. പിന്നീട് കൊടി വിളക്ക് കത്തിച്ചു വിഗ്രഹത്തിന്റെ മുന്നില്‍ വച്ച ശേഷം ഇലക്കുമ്പിളില്‍ നിറച്ച വെള്ളം കൊണ്ട് അഭിഷേകവും അവിടെ കണ്ട എരിക്കും പൂവുപയോഗിച്ച് പൂജ നടത്തുകയും ചെയ്തു. രാവിലെ യാത്ര ആരംഭിക്കാമെന്ന് തീരുമാനിച്ച തമ്പുരാന് പക്ഷെ അവിടെ ഇരുത്തിയ വിഗ്രഹത്തെ  ഉയര്‍ത്താന്‍ സാധിച്ചില്ല. വത്തിയത്ത് പണിക്കരുടെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു അത്. ദേവിക്ക് അവിടെ നിന്ന് പോകാന്‍ അതൃപ്തിയുണ്ടെന്ന് മനസ്സിലാക്കിയ തമ്പുരാന്‍ വിധിയാംവണ്ണം ദേവിയെ അവിടെ കുടിയിരുത്തി . വരിയ നാട് എന്ന പേരില്‍ ആ സ്ഥലം അറിയപ്പെട്ടു. വരിയനാടാണ് കാലക്രമേണ വാരനാടായി പരിണമിച്ചത്. ഈ സംഭവത്തിന് ശേഷം ഇവിടെ അടുത്തുള്ള കിഴക്കേടത്തു കുടുംബവുമായി ചേര്‍ന്ന് വത്തിയത്ത് കാരണവര്‍ ദേവിക്ക് ക്ഷേത്രം പണി കഴിപ്പിക്കുകയായിരുന്നു. ദേവിയുടെ അനുഗ്രഹത്താല്‍ മാറാവ്യാധികള്‍ പിടിപ്പെട്ടവരുടെ രോഗങ്ങള്‍ മാറിയെന്നും, അന്ധരായവര്‍ക്ക് കാഴ്‌ച്ച ലഭിച്ചു, തുടങ്ങിയ അത്ഭുതങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കുംഭ മാസത്തിലെ ഭരണിയാണ്  ഇവിടുത്തെ പ്രധാന ഉത്സവം. 14 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്റെ അവസാന നാളില്‍ നടക്കുന്ന ഗരുഡന്‍ തൂക്കം കാണാന്‍ നിരവധി ഭക്തരാണ് അമ്മയുടെ സന്നിധിയിലേക്ക് ഒഴുകി എത്തുന്നത്. ഉത്സവനാളുകളില്‍ പറയ്‌ക്കെഴുന്നുള്ളത്തും മറ്റും നടന്നു വരുന്നു. പതിമൂന്നാം നാളില്‍ നെറ്റിപ്പട്ടം കെട്ടി അണിഞ്ഞൊരുങ്ങിയ പതിനൊന്ന് ഗജവീരന്‍മാരുടെ അകമ്പടിയോടെയാണ് ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നൊള്ളിക്കുന്നത്.      

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക