കാസര്‍കോട്: ഡ്രൈവിംഗ് സ്കൂളിണ്റ്റെ പ്രവര്‍ത്തനം നിലച്ചതോടെ വാഹനങ്ങള്‍ കട്ടപ്പുറത്ത് തുരുമ്പെടുക്കുന്നു. ഡ്രൈവിംഗ് സ്കൂള്‍ കാടുകയറിയ നിലയിലും. പട്ടികജാതി വികസന വകുപ്പിണ്റ്റെ കീഴിലുള്ള പ്രിയദര്‍ശിനി ഡ്രൈവിംഗ് സ്കൂളിലാണ് ഈ ദുരവസ്ഥ. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിന് ൧൯൮൪ലാണ് പ്രിയദര്‍ശിനി ഡ്രൈവിംഗ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു ബസ്സും ജീപ്പും ഓട്ടോറിക്ഷയുമാണ് ഉണ്ടായിരുന്നത്. ബസ് തുരുമ്പെടുത്തതിനാല്‍ പൊളിച്ച് ഇരുമ്പ് വിലയ്ക്ക് വിറ്റു. ജീപ്പും ഓട്ടോറിക്ഷയും തുരുമ്പെടുത്ത് കലക്ട്രേറ്റ് വളപ്പില്‍ കിടക്കുകയാണ്. ടൂറിസം വകുപ്പില്‍ നിന്നും പണം കൊടുത്ത് വാങ്ങിയ ബസ് അറ്റകുറ്റപ്പണിക്ക് വേണ്ടി ഗ്യാരേജിലുമാണ്. ൧൫ പേരടങ്ങുന്ന ഒരു ബാച്ചിന് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് ഇവിടെ നല്‍കിയിരുന്നത്. പരിശീലന കാലത്ത് ൫൦൦ രൂപ സ്റ്റൈപ്പണ്റ്റ് നല്‍കിയിരുന്നു. മേല്‍ നോട്ടത്തിന് കലക്ടര്‍ ചെയര്‍മാനായി ജില്ലാ പട്ടികജാതി പട്ടികവര്‍ഗ്ഗ മോട്ടോര്‍ തൊഴിലാളി സഹകരണ സംഘം രൂപീകരിച്ചിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ ഓഫീസര്‍മാര്‍, പ്ളാനിംഗ് ഓഫീസര്‍, സഹകരണ ജോ.രജിസ്ട്രാര്‍, ആര്‍ടിഒ, നോമിനേറ്റ് ചെയ്യപ്പെടുന്ന അഞ്ച് പേര് കൂടി അടങ്ങുന്നതാണ് സഹകരണ സംഘം. തുടക്കത്തില്‍ അണങ്കൂരില്‍ വാടക കെട്ടിടത്തിലായിരുന്നു ഡ്രൈവിംഗ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ൧൯൯൦ ഓടുകൂടി പൊയിനാച്ചിക്കടുത്ത് ബട്ടത്തൂരില്‍ ൨൫ സെണ്റ്റ് സ്ഥലം സ്വകാര്യ വ്യക്തിയില്‍ നിന്നും പണം കൊടുത്ത് വാങ്ങി. ൨൦൦൫ -ല്‍ കെട്ടിടം പണി പൂര്‍ത്തിയാക്കി ഓഫീസ് പ്രവര്‍ത്തനം അവിടത്തേക്ക് മാറ്റി. ൭.൬൮ ലക്ഷം രൂപ ചെലവില്‍ നിര്‍മിതി കേന്ദ്രമാണ് പണി പൂര്‍ത്തിയാക്കിയത്. ൨൦൦൬ല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫണ്ടില്ലെന്ന കാരണത്താല്‍ പ്രവര്‍ത്തനം നിലച്ചു. തുടക്കത്തില്‍ ഈ സ്ഥാപനത്തിണ്റ്റെ ജീവനക്കാരായിരുന്ന കാറഡുക്കയിലെ ദേവപ്പ, നീര്‍ച്ചാലിലെ രാമചന്ദ്ര എന്നിവരുടേയും പിന്നീട് ൧൯൯൦-ല്‍ അറ്റണ്റ്ററായി നിയമിക്കപ്പെട്ട കാഞ്ഞങ്ങാട്ടെ അനിതയുടേയും ജോലി ഇതോടെ ഇല്ലാതായി. ജോലി ചെയ്തിരുന്ന കാലയളവില്‍ ക്ഷേമനിധി ബോര്‍ഡിലേക്ക് നിശ്ചിത സംഖ്യ കൃത്യമായി അടച്ചിരുന്നതായും എന്നാല്‍ അവസാനം മൂന്ന് മാസത്തോളം ജോലി ചെയ്തെങ്കിലും ശമ്പളം ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. കെട്ടിട നിര്‍മ്മാണത്തിണ്റ്റെ പണി പൂര്‍ത്തീകരിച്ചപ്പോള്‍ ബാക്കി വന്ന ൭.൫൦ ലക്ഷം രൂപ അപ്പോള്‍ തന്നെ ബാങ്കില്‍ സ്ഥിരനിക്ഷേപമായി വെക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടുബാങ്കുകളിലായി ൧൫ ലക്ഷം രൂപ സഹകരണ സംഘത്തിണ്റ്റേതായുണ്ട്. പഴയ സഹകരണ സംഘം പിരിച്ചുവിട്ട് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫണ്ട് ഉപയോഗിച്ച് ബട്ടത്തൂരിലെ ഓഫീസ് നവീകരിക്കാനും മുകളില്‍ കെട്ടിടം പണിയാന്‍ വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. പുതിയ ഭരണ സമിതി യോഗം ചേര്‍ന്നാല്‍ മാത്രമേ പ്രവര്‍ത്തനം മുന്നോട്ട് പോവുകയുള്ളു. എന്നാണ് യോഗം ചേരുന്നതെന്ന് ഇതുവരെ തീരുമാനമായില്ല. പിന്നോക്ക വിഭാഗത്തെ സമൂഹത്തിണ്റ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ആരംഭിച്ച പരിശീലന കേന്ദ്രങ്ങള്‍ സര്‍ക്കാറിണ്റ്റെ അനാസ്ഥയില്‍ നശിച്ചുപോകുന്നത് ഒരു വിഭാഗം ജനതയോട് അധികൃതര്‍ കാണിക്കുന്ന അവഗണനയാണെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: