സാക്ഷാത്കാരം നേടുന്നവര്‍ പൊതുവെ നിത്യതയുമായി ഒന്നായിത്തീരുന്നു. വളരെ അപൂര്‍വ്വം പേര് മടങ്ങിവരുന്നു. ആദിയന്തമില്ലാത്ത ആ സമുദ്രത്തില്‍ മുങ്ങിയാല്‍ കരകയറാന്‍ ആര് ആഗ്രഹിക്കും? ആ സച്ചിദാനന്ദാവസ്ഥയില്നിന്ന് നാനാത്വ ലോകത്തില്‍ മടങ്ങിയെത്തണമെങ്കില്‍ ഏതെങ്കിലുമൊരു സങ്കല്പ്പമാകുന്ന പിടിവള്ളി വേണം. അങ്ങിനെ സങ്കല്പ്പമിടുന്നവര് മാത്രമേ ലോകത്തിലേക്ക് മടങ്ങിവരികയുള്ളൂ. ആ സങ്കല്‍പ്പം മാനവരാശിയോടുള്ള കാരുണ്യമോ, നിഷ്കാമസ്നേഹമോ നിസ്വാര്‍ത്ഥ സേവനമനോഭാവമോ ഒക്കെ ആകാം. ഇങ്ങനെയല്ല, ജനങ്ങളുടെ ദുഃഖവും സാധകരുടെ കേഴലും ഒന്നും പ്രശ്നമായി തോന്നാത്ത വ്യക്തിബോധമില്ലാത്ത ആ അവസ്ഥയില്‍ തന്നെ കഴിയാനാണ് ഇച്ഛയെങ്കില്‍ അങ്ങനെയുമാകാം, അതില്‍ തെറ്റുപറയാനില്ല.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: