ന്യൂദല്‍ഹി: അമേരിക്കയെയും ചൈനയെയും പിന്തള്ളി ആഗോളതലത്തില്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്ന രാജ്യമായി ഇന്ത്യ മുന്നില്‍. വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കിയതാണ് ഇന്ത്യയെ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്.
പ്രമുഖ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഏണസ്റ്റ് ആന്റ് യങ്ങ് നടത്തിയ ആഗോള സര്‍വേയിലാണ് ഇന്ത്യ ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാമത് ചൈനയുമാണ്. കാനഡ നാലാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ലോക സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമായ അമേരിക്ക അഞ്ചാം സ്ഥാനത്താണ്. അമേരിക്ക, ഫ്രാന്‍സ്, ജപ്പാന് എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മുന്നിട്ടു നില്ക്കുന്ന പ്രധാന രാജ്യങ്ങള്‍.
ലോകത്തെ 70 രാജ്യങ്ങളിലെ 1600 എക്സിക്യുട്ടീവുകളെയാണ് ഏണസ്റ്റ് ആന്റ് യങ്ങ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഓട്ടോമൊബെയില്‍, സാങ്കേതികവിദ്യ, സയന്‍സ് എന്നീ മേഖലകളിലാണ് നിക്ഷേപകര്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത്.
ആഗസ്റ്റിലാണ് ടെലികോം മേഖലയില്‍ അടക്കം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: