പാറ്റ്നാ: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുടെ പാറ്റ്നയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്ക് സമീപമുണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുജാഹിദീനെതിരെ ബീഹാര്‍ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
ഒക്ടോബര്‍ 27നാണ് റാലി നടക്കുന്ന വേദിക്കു സമീപവും റെയില്‍വെ സ്റ്റേഷനിലുമായി സ്ഫോടനമുണ്ടായത്. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ തെഹ്സീന്‍ അക്തര്‍, അലിയാസ് മോനു, ഹൈദര്‍ എന്നിവരെ ഇതിനോടകം തന്നെ ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേ സമയം ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്നു സംശയിക്കുന്ന അഞ്ച് പേരുടെ രേഖാചിത്രങ്ങളും വിവരങ്ങളും എന്‍.ഐ.എ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: