മട്ടാഞ്ചേരി: കുമ്പളങ്ങി പഞ്ചായത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉഷാ പ്രദീപിനെ രാജിവെയ്പ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് ഇടപെടണമെന്ന് ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഉയര്‍ന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്ന് അംഗങ്ങള്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന് ഡിസിസി വിപ്പ് നല്‍കിയതിനെ എംഎല്‍എ വിമര്‍ശിച്ചു. ഉഷാ പ്രദീപിനെ ഒഴിവാക്കി ഐ ഗ്രൂപ്പില്‍ പെട്ട സൂസന് ജോസഫിന് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നാണ് എംഎല്‍എ ആവശ്യപ്പെടുന്നത്. പ്രസിഡന്റിന്റെ രാജി മാത്രമാണ് പ്രശ്നപരിഹാരമെന്നും ഡിസിസി പ്രസിഡന്റിനോട് നിര്‍ദ്ദേശം നല്‍കണമെന്നും ഡൊമിനിക് പ്രസന്റേഷന് ആവശ്യപ്പെട്ടു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിലുള്ള വടംവലി രാഷ്ട്രീയം കോണ്‍ഗ്രസില്‍ ഏറെ ഉള്‍പ്പോര് രാഷ്ട്രീയത്തിനിടയാക്കിയതായും കേന്ദ്രമന്ത്രിയുടെ പരോക്ഷമായ ഇടപെടലിനെ എതിര്‍ത്താണ് പ്രസിഡന്റിനെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: