കൊച്ചി: ക്രിക്കറ്റില്‍ നിന്നും വിരമിച്ച ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ആലുവ യുസി കോളേജ് വിദ്യാര്‍ത്ഥികളുടെ ആദരം. കോളജിലെ ചാക്കോ ഹോസ്റ്റലിലെ അന്തേവാസികളാണ് ദ എന്‍ഡ് എന്ന പേരില്‍ ഫോട്ടോവീഡിയോ പ്രദര്‍ശനം നടത്തി സച്ചിന് ആദരമൊരുക്കിയത്. സച്ചിന്റെ വ്യക്തി ജീവിതത്തിലെയും ക്രിക്കറ്റ് ജീവിതത്തിലെയും പ്രധാന സംഭവങ്ങള്‍, നാഴികക്കല്ലുകള്‍, സച്ചിന്റെ അപൂര്‍വ ചിത്രങ്ങള്‍, സച്ചിനെ കുറിച്ചുള്ള പ്രശസ്തരുടെ അഭിപ്രായങ്ങള്‍, ജീവചരിത്രം എന്നിവ ഉള്‍പ്പെടുന്നതായിരുന്നു പ്രദര്‍ശനം. സച്ചിനെ കുറിച്ചുള്ള ഡോക്യുമെന്ററി, ഗാനങ്ങള്‍, സച്ചിന്റെ മികച്ച ഇന്നിംഗ്സുകള്‍ എന്നിവയുടെ വീഡിയോ ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം നിരവധി പേര്‍ പ്രദര്‍ശനം കാണാനെത്തി.
കോളേജ് മോനേജര്‍ രാജു കെ. ജോണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സച്ചിന്റെ ഡിജിറ്റല്‍ സിഗ്നേച്ചറോടു കൂടിയ ബാറ്റ് പ്രിന്‍സിപ്പല്‍ ബെന്നി ചെറിയാന്‍ സമ്മാനിച്ചു. സി.ജെ സുധി, പി.എം കുര്യാച്ചന്‍, സുനില്‍ എബ്രഹാം തോമസ്, ജോണ്‍സ് എബ്രഹാം, അരുണ്‍ കെ ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: