ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ എട്ടാം മത്സരവും സമനിലയില്‍ പിരിഞ്ഞു. എട്ടാം മത്സരവും സമനിലയില്‍ ആയത് ആനന്ദിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
ഇതോടെ 12 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ 5.5 പോയിന്റോടെ നേര്‍വെയുടെ മാഗ്‌നസ് കാള്‍സന്‍ മുന്നിലാണ്. ആനന്ദിന് മൂന്ന് പോയിന്റാണുള്ളത്. ആദ്യം ആറര പോയന്റ് നേടുന്നയാള്‍ ജേതാവാകുമെന്നതിനാല്‍ വരുംദിനങ്ങളില്‍ ആനന്ദിനെ കാത്തിരിക്കുന്നത് അതിനിര്‍ണായക പോരാട്ടങ്ങളാണ്.
ടൂര്‍ണമെന്റില്‍ ഇനി നാല് മത്സരങ്ങളാണ് അവശേഷിക്കുന്നത്. അതില്‍ മൂന്ന് തവണയും കാള്‍സനാണ് വെളള കരുക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: