തൃപ്രയാര്‍: ആയിരങ്ങളെ സാക്ഷിനിര്‍ത്തി വിനീതയുടെ കഴുത്തില്‍ വിജയരാജ് വരണമാല്യം ചാര്‍ത്തിയപ്പോള്‍ യോഗിനിമാതാ ബാലികാസദനത്തിന് അത് പുതിയൊരുനുഭവമായി. സാമൂഹ്യ രാഷ്‌ട്രീയ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. യോഗിനിമാതാ ബാലികാസദനത്തിലെ മൂന്ന് അമ്മമാര്‍ചേര്‍ന്നാണ് വരനെയും സംഘത്തെയും എതിരേറ്റത്. ആര്‍എസ്‌എസ് സംഘചാലക് പി.ആര്‍. രവി പിതൃസ്ഥാനീയനായി കന്യകാദാനം നടത്തി. വിനോദ് ഗുരുപദം മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍എസ്‌എസ് പ്രാന്തീയ സേവാപ്രമുഖ് പത്മനാഭസ്വാമി, സംഘചാലക് ജി. മഹാദേവന്‍, പെരിങ്ങോട്ടുകര കാനാടികാവ് മഠാധിപതി ഡോ. വിഷ്ണുഭാരതീയസ്വാമി, സദനം പ്രസിഡന്റ് സി.ആര്‍. മുകുന്ദന്‍ (റിട്ട. എസ്പി), സെക്രട്ടറി എന്‍.എസ്. സജീവ്, ഗീതാഗോപി എംഎല്‍എ, താലൂക്ക് കാര്യവാഹ് ലൗലേഷ്, പ്രചാര്‍ പ്രമുഖ് സി.ആര്‍. രാജേഷ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ദിലീപ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ജില്ലാ പ്രസിഡന്റ് ഫാ. ജോഷി അടൂര്‍, സെക്രട്ടറി മുസ്തഫ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് അനില്‍ പുളിക്കല്‍, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി, മറ്റ് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാങ്ങാട്ടുകര സ്വദേശി അരുണ്‍ ആറ്റുപുറത്ത് കുരുത്തോലയില്‍ നിര്‍മ്മിച്ച തോരണങ്ങള്‍കൊണ്ടാണ് വിവാഹമണ്ഡപം അലങ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: