നീലേശ്വരം: ജില്ല കായികമേള തുടങ്ങും മുമ്പേ വിവാദത്തിലായി. രാജാസ് ഹയര്‍ സെക്കണ്റ്ററി സ്കൂളിലാണ് ഇന്നും നാളെയുമായി ജില്ലാ റവന്യൂ കായികമേള നടക്കുന്നത്. കായികമേളയുടെ ഒരുക്കങ്ങളൊന്നും സ്കൂളില്‍ പൂര്‍ത്തിയായിട്ടില്ല. കായികമേള അറിയിച്ചുകൊണ്ടുള്ള അറിയിപ്പുപോലും പത്രക്കാര്‍ക്ക് ലഭിച്ചില്ല. ഇതേക്കുറിച്ച് പത്രക്കാര് പിടിഐ പ്രസിഡണ്റ്റ് ഏറുവാട്ട് മോഹനനോട് ചോദിച്ചപ്പോള്‍ ഫണ്ട് ലഭിച്ചില്ലെ മറുപടിയാണ് ലഭിച്ചത്. നിരന്തരം ഡിഡിഇ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ വിളംബരഘോഷയാത്ര നടക്കുന്നതിനുമുമ്പ് 70000 രൂപ തന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ കായികമേളകള്‍ വിദ്യാഭ്യാസ വകുപ്പ് തന്നെയാണ് നടത്താറെങ്കിലും നാട്ടുകാരുടേയും പിടിഐയുടേയും സംഘാടകസമിതി വിളിച്ചുചേര്‍ത്ത് കുട്ടികളില്‍ നിന്നു പിരിച്ചെടുക്കുന്ന കാശ് കൊണ്ട് ജനകീയകമിറ്റിയാണ് മേള ഭംഗിയാക്കാറുള്ളതെന്ന് ഡിഡിഇ ഓഫീസ് അറിയിച്ചു. കായികമേളക്ക് വേണ്ട കൂപ്പണുകള്‍ നേരത്തെ തന്നെ ജില്ലയിലെ സ്കൂളുകളിലേക്ക് എത്തിച്ചുകൊടുത്തിട്ടുണ്ട്. മേള തുടങ്ങുന്ന അന്ന് ഡിഡിഇ ഓഫീസിലെ സൂപ്രണ്ടും രണ്ടു ക്ളാര്‍ക്കുമാരും വന്ന് സ്കൂളികളില്‍ നിന്നു പിരിച്ചെടുത്ത കലക്ഷന്‍ ജില്ലയിലെ എല്ലാ എ.ഇ.ഒ.മാര്‍ക്കും വീതിച്ചു നല്‍കുകയാണ് പതിവ്. ഇതിന് പുറമേ മേളയുടെ നടത്തിപ്പിണ്റ്റെ പരസ്യ പ്രചാരണത്തിനും ഗ്രൗണ്ട് ഒരുക്കുന്നതിനും 70000 രൂപ അനുവദിച്ചതായും ഡിഡിഇ ഓഫീസ് അറിയിച്ചു. 175000 രൂപയാണ് മേളക്ക്് സര്‍ക്കാര്‍ അനുവദിക്കുന്ന തുക. 70000 നേരത്തെ ഗ്രൗണ്ട് ഒരുക്കാന്‍ കൊടുത്തത് കൂടാതെ 105000 രൂപ ൧൬ ന് നല്‍കുമെന്ന് ഡിഡിഇ ഓഫീസ് അറിയിച്ചു. ഇതേ ദിവസം തന്നെ പിലിക്കോട് ശാസ്ര്തമേള നടത്തുന്നത് കായികമേളയെ തകര്‍ക്കാനാണെന്ന വിമര്‍ശനം പരക്കേ ഉയര്‍ന്നിട്ടിണ്ട്. എന്തൊക്കെയായാലും ജില്ലാ മേളയുടെ പൊലിമയൊന്നും ഇല്ലാതെയാണ് മേള ഇന്ന് ആരംഭിക്കുന്നത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: