മുംബൈ: റിസര്‍വ് ബാങ്ക് 8000 കോടി രൂപയുടെ കടപ്പത്രം വാങ്ങുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്സില്‍ 1.37 ശതമാനം വര്‍ദ്ധനവാണ് ഇന്നലെ രാവിലെയുണ്ടായത്. ബാങ്കുകളുടെ ഓഹരികളിലായിരുന്നു കുതിച്ചുകയറ്റം.
രാവിലെ 10.30ന് സെന്‍സെക്സ് 345.20 പോയന്റിന്റെ മുന്നേറ്റവുമായി 20,539.60ലാണ്. നിഫ്റ്റി 105 പോയന്റ് ഉയര്‍ന്ന് 6,094.60ലും.
ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണിയും മുന്നേറുന്നത്. ബാങ്കിങ്, മൂലധന സാമഗ്രി, വാഹനം, റിയല്‍ എസ്റ്റേറ്റ് മേഖലകളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത്. മറ്റു മേഖലകളും നേട്ടത്തില്‍ തന്നെയാണ്. സെന്‍സെക്സ് അധിഷ്ഠിത ഓഹരികളില്‍ കോള്‍ ഇന്ത്യ, സിപ്ല, ടിസിഎസ് എന്നിവ ഒഴികെ 27 ഓഹരികളും നേട്ടത്തിലാണ്. ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി വില അഞ്ചു ശതമാനവും ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍ഡ് ടി, ഭാരതി എയര്‍ടെല്‍ എന്നിവയുടേത് നാലു ശതമാനവും മുന്നേറി.
ഏഴു ദിവസത്തെ തകര്ച്ചയ്ക്കുശേഷമായിരുന്നു വിപണിയിലെ ഉണര്‍വ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികളില്‍ രണ്ടു ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. മെച്ചപ്പെട്ട പ്രകടനത്തെക്കുറിച്ചുള്ള അറിയിപ്പുകളെത്തുടര്‍ന്ന് ടാറ്റാ സ്റ്റീല്‍ മൂന്നു ശതമാനത്തിന്റെ വര്‍ദ്ധനവും രേഖപ്പെടുത്തി.
വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയും മെച്ചപ്പെട്ട നിലയിലായി. ഒരാഴ്ചയോളം പിന്നാക്കം പോയിരുന്ന രൂപ ആറു പൈസയുടെ മെച്ചം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: