പെരുമ്പാവൂര്‍: ഇന്നലെ നറുക്കെടുത്ത കേരള സര്‍ക്കാരിന്റെ അക്ഷയ ലോട്ടറിക്ക് ഒരേ നമ്പറില്‍ രണ്ട് ലോട്ടറികള്‍. 13 ന് നറുക്കെടുക്കുന്ന എകെ 111 സീരിസിലുള്ള എഎസ്-924679 എന്ന നമ്പറുള്ള ലോട്ടറിയാണ് ഇരട്ടകളായത്. പെരുമ്പാവൂര്‍ എസ്ബിടിക്ക് എതിര്‍വശമുള്ള ബാറ്ററികട ഉടമയായ ജോജോ എടുത്ത ഒരു ബുക്ക് ടിക്കറ്റിലാണ് ഒരേ സീരീസിലും ഒരേ നമ്പറിലും ഉള്ള രണ്ട് ടിക്കറ്റുകള്‍ കടന്നുകൂടിയത്.
പെരുമ്പാവൂരിലെ തന്നെ സൗഭാഗ്യ ഏജന്‍സിയില്‍നിനാണ് ഇദ്ദേഹം ടിക്കേറ്റ്ടുത്തത്. 25 ലക്ഷവും 25 പവനുമാണ് ലോട്ടറിയുടെ സമ്മാനം. 25 ടിക്കറ്റുള്ള ഒരു ബുക്കിലാണ് ഈ മറിമായം. എന്നാല്‍ ഇത് ലോട്ടറി മേഖലയിലെ അധികൃതരുടെ വീഴ്ചയാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കൂടിയ തുകക്കുള്ള ഒരു സമ്മാനം ഈ ടിക്കറ്റിന് അടിച്ചിരുന്നെങ്കില്‍ ആര് പണം തരുമെന്നാണ് ജോജോ ചോദിക്കുന്നത്. ഏതായാലും സമ്മാനമൊന്നും ലഭിക്കാത്തതില്‍ ഇദ്ദേഹം ആശ്വസിക്കുകയാണ്. അല്ലെങ്കില്‍ പുലിവാല് പിടിക്കേണ്ടിവന്നേനെയെന്നാണ് ജോജോ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: