ചെന്നൈ: ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം മത്സരവും സമനിലയില്‍ കലാശിച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളെ അപേക്ഷിച്ച് ഏറെ ആവേശകരമായ മത്സരം നാലര മണിക്കൂറും 51 നീക്കങ്ങള്‍ക്കും ശേഷമാണ് സമനിലയില്‍ കലാശിച്ചത്. മത്സരം അവസാനിച്ചപ്പോള്‍ രാജാവിന് പുറമെ ഇരുവര്‍ക്കും ഒാരോ ബിഷപ്പ് മാത്രമാണ് അവശേഷിച്ചിരുന്നത്. ഇടയ്ക്ക് ആനന്ദിന് രണ്ട് കാലാളുകളുടെ മുന്‍തൂക്കം ലഭിച്ചെങ്കിലും അത് വിജയത്തിലെത്തിക്കാന്‍ നിലവിലെ ലോകചാമ്പ്യന് കഴിഞ്ഞില്ല. ശക്തമായി പൊരുതിയ കാള്സന് ഒടുവില്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു.
വെള്ളക്കരുക്കളുമായി കളി ആരംഭിച്ച കാള്സണ് ആദ്യ മത്സരത്തിലെ പോലെ നൈറ്റിനെ നീക്കിക്കൊണ്ടാണ് കളി ആരംഭിച്ചത്. ആനന്ദ് ക്യൂനിന് മുന്നിലെ കാലാളിനെ നീക്കിയും. തുടക്കത്തില്‍ ഇരുവരും തുല്യനിലയിലാണ് കളിച്ചതെങ്കലും 32-ാം നീക്കത്തിനൊടുവില്‍ ആനന്ദ് ഒരു കാലാളിന്റെലീഡ് നേടി. 34-ാം നീക്കത്തില്‍ കാള്‍സന്റെ ഒരു കാലാളിനെ കൂടി ആനന്ദ്വെട്ടിമാറ്റിയെങ്കിലും ആ മുന്‍തൂക്കം നിലനിര്‍ത്താന്‍ പിന്നീട് ആനന്ദിന് കഴിഞ്ഞില്ല. നാലാം ഗെയിം ഇന്ന് നടക്കും. വെള്ളക്കരുക്കളുടെ ആനുകൂല്യം ആനന്ദിന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: