ലണ്ടന്‍: കിരീട നേട്ടത്തോടെ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ഡോകോവിച്ച് സീസണ് അവസാനിപ്പിച്ചു. ലണ്ടനില്‍ നടന്ന എടിപി ടൂര്‍ ഫൈനല്‍സിന്റെ കലാശപ്പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാലിനെ കീഴടക്കി കിരീടം ചൂടിയാണ് ഡോകോവിച്ച് സീസണ് അവസാനിപ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഡോകോവിച്ചിന്റെ വിജയം. 6-3, 6-4 എന്ന സ്കോറിനാണ് ഡോകോവിച്ച് ലോക ഒന്നാം നമ്പര്‍ താരത്തെ കീഴടക്കിയത്. എടിപി ടൂര്‍ ഫൈനല്‍സില്‍ ഡോകോവിച്ചിന്റെ മൂന്നാം കിരീട നേട്ടമാണിത്.
മത്സരത്തില്‍ ഒരിക്കല്‍ പോലും ഡോകോവിച്ചിനെതിരെ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ നദാലിന് കഴിഞ്ഞില്ല. ആദ്യ സെറ്റിന്റെ രണ്ടാം ഗെയിമില്‍ തന്നെ ഡോകോവിച്ച് നദാലിനെ ബ്രേക്ക് ചെയ്തു. തൊട്ടുത്ത സര്‍വ് നിലനിര്‍ത്തിയ ഡോകോവിച്ച് 3-ന് മുന്നിലെത്തി. അടുത്ത ഗെയിം സ്വന്തമാക്കിയ നദാല്‍ ഡോകോവിച്ചിനെ ബ്രേക്ക് ചെയ്തതോടെ സ്കോര്‍ 2-3 എന്ന നിലയിലായി. പിന്നീട് ഇരുവരും തങ്ങളുടെ സര്‍വീസ് നിലനിര്‍ത്തിയെങ്കിലും എട്ടാം ഗെയിമില്‍ ഡോകോവിച്ച് വീണ്ടും നദാലിനെ ബ്രേക്ക് ചെയ്ത് 5-3ന് മുന്നിലെത്തിയതോടൊപ്പം സ്വന്തം സര്‍വ്വീസ് നിലനിര്‍ത്തുകയും ചെയ്തതോടെ ആദ്യ സെറ്റ് ഡോകോവിച്ച് 6-3ന് സ്വന്തമാക്കി. രണ്ടാം സെറ്റിലും തുടക്കത്തില്‍ ഇരുവരും തങ്ങളുടെ സര്‍വുകള്‍ നിലനിര്‍ത്തിയെങ്കിലും മൂന്നാം ഗെയിമില്‍ ഡോകോവിച്ച് നദാലിനെ ബ്രേക്ക് ചെയ്തു. പിന്നീട് കരുത്തോടെ കുതിച്ച ഡോകോവിച്ച് നദാലിനെ നിഷ്പ്രഭനാക്കി കിരീടത്തിലേക്ക് കുതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: