അഞ്ച് അട്ടികള്‍ ജീവന്റെ സാക്ഷാല്‍ ഇരിപ്പിടമായ ബോധസ്വരൂപത്തെ – ജീവപ്രകാശത്തെ – പരിശുദ്ധവിജ്ഞാനത്തെ – മൂടിനില്‍ക്കുന്നു. നമ്മുടെ യഥാര്‍ത്ഥപ്രകൃതം സര്‍വ്വവ്യാപകമായ ഈ സച്ചിത്സ്വരൂപമാണെന്ന് സാക്ഷാത്കരിക്കായ്കയാലാണ് മേല്‍ പറയപ്പെട്ട ഭൗതിക പദാര്‍ത്ഥങ്ങളുടെ അട്ടികളിലേതോ ഒന്നാണ് നാമെന്ന് ധരിച്ചുവയ്ക്കാനിടവരുത്തുന്നതും നമ്മിലോരോരുത്തരിലും നാനാമുഖമായ വ്യക്തിത്വം ഉണ്ടെന്നതുപോലെ നമ്മെക്കൊണ്ട് നിരന്തരം പ്രവര്‍ത്തിപ്പിക്കുന്നതും.
ഈ തെറ്റായ ധാരണ നിമിത്തം, ഓരോ പ്രത്യേക സന്ദര്‍ഭത്തില്‍ നാം ഓരോ പ്രത്യേക വ്യക്തിയാണെന്ന് സങ്കല്പിക്കുകയും പ്രത്യേക ഗുണവിശേഷങ്ങളോടുകൂടിയ വ്യത്യസ്തപദാര്ത്ഥങ്ങളെയും അവയുടെ പ്രത്യേക സംവിധാനക്രമത്തെയും ആ വ്യക്തിത്വം ജീവിതത്തില്‍നിന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു; അങ്ങനെ മാത്രമേ താത്കാലികമായ ഒരു സന്തോഷമെങ്കിലും നമ്മളിലുള്ള ആ പ്രത്യേകമനുഷ്യന് ലഭിക്കാന്‍ പോകുന്നുള്ളൂ.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: