ന്യൂദല്‍ഹി: ആഗോള ബിസിനസ് ഭീമന് പെപ്സികോ അടുത്ത ഏഴുവര്‍ഷം കൊണ്ട് ഇന്ത്യയില്‍ 33,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പെപ്സികോ ചെയര്മാന് ഇന്ദ്ര നൂയി പറഞ്ഞു.
1989 മുതല്‍ ഇതുവരെ ഇന്ത്യയില്‍ പെപ്സികോ നിക്ഷേപിച്ചിട്ടുള്ളത് 12,000 കോടി രൂപയാണ്. ഉല്പാദനം,കാര്‍ഷികം,അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലായിരിക്കും ഇനിയുള്ള നിക്ഷേപം. ഇന്ത്യയുടെ സാദ്ധ്യതകളില്‍ വളരെ ചെറിയ ശതമാനം മാത്രമേ തങ്ങള്‍ ഉപയോഗിച്ചിട്ടുള്ളുവെന്നും വളരെ വലിയ വിപണി സാധ്യതയാണ് ഇന്ത്യയിലുള്ളതെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയിലെ നികുതി നയങ്ങളും സംരംഭത്തിന്റെ സാങ്കേതിക പ്രശ്നങ്ങളുമാണ് നിക്ഷേപകര്‍ നേരിടുന്ന പ്രധാനവെല്ലുവിളികള്‍. ഈ വെല്ലുവിളികള്‍ തന്നെയാണ് ഇന്ത്യയില്‍ നിക്ഷേപം നടത്താതിരിക്കാന്‍ കാരണം. കൂടുതല്‍ നിക്ഷേപം എന്നതിന് പല അര്‍ത്ഥങ്ങളും ഉണ്ടായിരിക്കും. അതൊരു ലക്ഷ്യമാണ്. ജിഡിപിയിലാണ് അതുകൊണ്ട് ഉയര്‍ച്ച ഉണ്ടാകുന്നതെന്നും ഇന്ദ്ര നൂയി അഭിപ്രായപ്പെട്ടു.
കേന്ദ്രധനകാര്യ മന്ത്രി പി.ചിദംബരവുമായി ഇന്ദ്ര നൂയി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലെ നിക്ഷേപക പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: