കറാച്ചി: മുസ്ലിങ്ങള്‍ 93 ശതമാനമുള്ള പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ വിവാഹ പ്രായം 16-ല്‍നിന്ന് 18 ആയി ഉയര്‍ത്താന്‍ നിയമമുണ്ടാക്കുന്നു.
നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം സഭയുടെ ശൈശവ വിവാഹം തടയല്‍ കമ്മിറ്റിയുടെ പരിഗണനക്ക് അയച്ചിരിക്കുകയാണ്. കേരളത്തില്‍ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനെന്ന കാരണം പറഞ്ഞ് വിവാഹ പ്രായം 18-നിന്ന് 16 ആയി കുറയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പോലും വഴിവിട്ട നടപടികള്‍ കൈക്കൊള്ളുമ്പോളാണ് സിന്ധിലെ ഈ ശ്രമമെന്നതു ശ്രദ്ധേയമാണ്.
1929ലെ ശൈശവ വിവാഹ വിവാഹം തടയല്‍ നിയമ പ്രകാരം വിവാഹ പ്രായം സിന്ധില്‍ 14 വയസായിരുന്നു. പിന്നീട് 1965-ല്‍ ഒരു നിയമഭേദഗതിയിലൂടെ അത് 16 വയസാക്കി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ അവിടെ നിന്നും 18 ആക്കി വര്‍ദ്ധിപ്പിക്കാനാണ് നിയമം നിര്‍മ്മിക്കാന്‍ പോകുന്നത്.
ഈ പുതിയ ശൈശവ വിവാഹം തടയല്‍ ചട്ടം 2013 പ്രകാരം 18 വയസില്‍ താഴെ പ്രായമുള്ള ആണും പെണ്ണും വിവാഹത്തിലുള്പ്പെട്ടാല് ശിക്ഷാര്‍ഹരാണ്. അവര്‍ക്ക് രണ്ടുവര്‍ഷം വരെ നീളാവുന്ന കഠിന തടവു ശിക്ഷ കിട്ടാം. മാത്രമല്ല, അതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും അതിലേക്കു നയിക്കുന്നവര്‍ക്കും സൗകര്യം ചെയ്തുവന്നവര്‍ക്കും നടത്തിക്കൊടുക്കുന്നവര്ക്കും രണ്ടുവര്‍ഷം കഠിന തടവു ശിക്ഷയോ പിഴയോടെയുള്ള ശിക്ഷയോ ലഭിക്കാമെന്നാണ് നിയമത്തിന്റെ കരടിലെ വ്യവസ്ഥ. രക്ഷിതാക്കളും വിവാഹത്തെ അനുകൂലിച്ചാല്‍, അല്ലെങ്കില്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നു വ്യക്തമായാല്‍ ശിക്ഷിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: