Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇത്‌ സത്യന്‍ സ്മരണയുടെ സ്നേഹശാല

Janmabhumi Online by Janmabhumi Online
Nov 9, 2013, 05:54 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍ ജില്ലയിലെ നെന്മണിക്കര പഞ്ചായത്തിലെ ചിറ്റിശ്ശേരി ഗ്രാമത്തിന്റെ നാട്ടുവഴിയിലൂടെ നടക്കുമ്പോള്‍ സത്യന്‍ സ്മാരക വായനശാല എന്ന ബോര്‍ഡ്‌ കാണാം. ആ നാട്ടിലെ ഒരു പ്രാദേശിക നേതാവിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ചതാവാം ഈ വായനശാല എന്നാണ്‌ ഒറ്റമാത്രയില്‍ ആരും ചിന്തിക്കുക.
എന്നാല്‍ മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ മാസ്റ്ററുടെ പഴയ രണ്ട്‌ ചിത്രങ്ങള്‍ ചുവരില്‍ കാണുമ്പോഴാണ്‌ ആ നാടിന്റെ മഹത്വം തിരിച്ചറിയാനാവുക. സത്യന്‍ എന്ന മഹാനടന്‌ സ്മാരകം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുമ്പോഴും ഈ കൊച്ചു ഗ്രാമത്തിലെ സത്യന്‍ സ്മാരക വായനശാല ഒരുപക്ഷേ ഇത്ര പഴക്കമുള്ള ഒരു സത്യന്‍ സ്മാരകം കേരളത്തില്‍ തന്നെ ആകെയുള്ളതാകാം. സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാനത്ത്‌, സത്യന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള സെന്റ്‌ ജോസഫ്സ്‌ സ്കൂളിനു മുന്നില്‍, ജനറല്‍ ഹോസ്പിറ്റലിനു സമീപം സ്ഥാപിക്കുമെന്ന പറഞ്ഞ പ്രതിമയുടെ ഫയല്‍ ഒരു സ്മാരകമായി എവിടെയോ പൊടിപിടിച്ചു കിടക്കുന്നുണ്ടാകണം.

1912 നവംബര്‍ 9ന്‌ പഴയ ബ്രിട്ടീഷ്‌ ഇന്ത്യയിലെ നാഗര്‍കോവിലില്‍ ജനിച്ച മാനുവല്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍ 1971 ജൂണ്‍ 15 നാണ്‌ മലയാളികളെ വിട്ടുപിരിഞ്ഞത്‌. നീലക്കുയിലിലെ ശ്രീധരന്‍നായരേയും ഓടയില്‍നിന്നിലെ പപ്പുവിനെയും ചെമ്മീനിലെ പളനിയെയും കരുത്തിന്റെ പ്രതീകങ്ങളായി നെഞ്ചിലേറ്റിയ ചിറ്റിശേരിയിലെ ചെറുപ്പക്കാര്‍ക്ക്‌ സത്യന്റെ വിയോഗം താങ്ങാനായില്ല. മരിക്കാത്ത ഓര്‍മകളായി സത്യന്‍മാസ്റ്റര്‍ ഇനിയും ജീവിക്കണമെന്ന അവരുടെ മോഹമായിരുന്നു വായനശാല എന്ന ആശയത്തിന്‌ പിന്നില്‍. നാടിന്റെ നന്മക്കും ഒപ്പം തലമുറയ്‌ക്കും മാറ്റം വരണമെന്ന ആശയത്തോടെയാണ്‌ മലയാള സിനിമ ആസ്വാദനത്തിന്‌ മാറ്റം വരുത്തിയ സത്യന്‍ എന്ന നടന്റെ സ്മാരകത്തിനായി വായനശാല നിര്‍മ്മിക്കാന്‍ അധ്യാപകനായ ചുള്ളിക്കാട്ടില്‍ ഡേവീസ്‌ മാഷും കൂട്ടുകാരും തീരുമാനിച്ചത്‌. 1972 ല്‍ ഡേവീസ്‌ മാഷ്‌ പ്രസിഡന്റും എന്‍.സി.കുട്ടന്‍ സെക്രട്ടറിയുമായി സത്യന്‍ സ്മാരക വായനശാല പ്രവര്‍ത്തനം ആരംഭിച്ചു. ഒമ്പതംഗ ഭരണസമിതിയായിരുന്നു അന്ന്‌ നിലവിലുണ്ടായിരുന്നത്‌. വായനശാലയുടെ പേരിലോ സത്യന്‍മാഷുടെ ഫോട്ടോ വെയ്‌ക്കുന്നതിലോ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല.

ഓടുവ്യവസായത്തിന്‌ പേരുകേട്ട ചിറ്റിശേരിയില്‍ തൊഴിലാളി കുടുംബങ്ങളായിരുന്നു അധികവും. അവിടെ ഒരു വായനശാല നിര്‍മിക്കുക എന്നുപറയുന്നത്‌ അക്കാലത്ത്‌ അത്ര എളുപ്പമായിരുന്നില്ലെന്ന്‌ ഡേവീസ്‌ മാഷ്‌ പറയുന്നു. നിര്‍മാണം തുടങ്ങിയപ്പോള്‍ മുതല്‍ എതിര്‍പ്പുകളും പൊട്ടിപ്പുറപ്പെട്ടുവത്രെ. പോലീസ്‌ കേസ്‌ ഉണ്ടായിട്ടും വായനശാല എന്ന ലക്ഷ്യത്തില്‍നിന്നും പിന്മാറാന്‍ ആരുംതന്നെ തയ്യാറായില്ല. കട്ടപ്പണികള്‍ നടത്തുന്ന പാടങ്ങളില്‍നിന്നും സംഭാവനയായി കിട്ടിയിരുന്ന കടകള്‍ കാളവണ്ടികളിലായി ഉണ്ണിയും ഗോപാലനും ചേര്‍ന്നാണ്‌ കൊണ്ടുവരാറുള്ളതെന്ന്‌ അവര്‍ ഇപ്പോഴും ഓര്‍ക്കുന്നു. പകല്‍ സമയങ്ങളില്‍ പണിക്കുപോയിരുന്ന ചെറുപ്പക്കാര്‍ രാത്രികാലങ്ങളില്‍ ഉറങ്ങാതെയാണ്‌ വായനശാലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ഡേവീസ്‌ മാഷിന്റെ നിശ്ചയദാര്‍ഢ്യവും പിന്തുണയും തന്നെയായിരുന്നു വായനശാല നിര്‍മാണത്തിന്‌ ഊര്‍ജ്ജമേകിയിരുന്നതെന്ന്‌ കുട്ടനും മറ്റുള്ളവരും സമ്മതിക്കുന്നു.

കളിമണ്‍ നിര്‍മാണ തൊഴിലാളികള്‍ക്കിടയില്‍ ഒരു വായനാ സംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ സത്യന്‍ സ്മാരകവായനശാല വഹിച്ച പങ്ക്‌ ചെറുതല്ല. ഗ്രാമത്തില്‍ തപാലാപ്പീസ്‌ വന്നതും വഴിവിളക്കുകള്‍ തെളിഞ്ഞതും എന്തിന്‌ ആകാശവാണി പ്രക്ഷേപണം ഗ്രാമീണര്‍ കേട്ടതും വായനശാല കാരണമാണ്‌.

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള എ ഗ്രേഡ്‌ വായനശാലയായി ഇപ്പോള്‍ സത്യന്‍ സ്മാരക വായനശാല മാറിയിരിക്കുന്നു.
പതിനായിരത്തില്‍പ്പരം പുസ്തകങ്ങളും എഴുന്നൂറോളം സ്ഥിരം അംഗങ്ങളുമുണ്ട്‌. ദിവസവും വൈകിട്ട്‌ 5 മുതല്‍ 8.30 വരെയാണ്‌ വായനശാലയുടെ പ്രവര്‍ത്തന സമയം. ഒമ്പത്‌ ദിനപ്പത്രങ്ങളും 26 ആനുകാലികങ്ങളും വായനശാലയില്‍ ലഭ്യമാണ്‌. ബസ്‌ സ്റ്റോപ്പിനോട്‌ ചേര്‍ന്ന്‌ വായനശാല സ്ഥിതിചെയ്യുന്നതിനാല്‍ യാത്രക്കാര്‍ക്ക്‌ പത്രം വായിക്കാനുള്ള ഇടത്താവളം കൂടിയാണ്‌ വായനശാല. സ്ത്രീകളും കുട്ടികളുമടക്കം 300 പേര്‍ സ്ഥിരമായി വായനശാലയില്‍ എത്താറുണ്ടെന്ന്‌ ലൈബ്രേറിയന്‍ കോവാത്ത്‌ ആനന്ദന്‍ സമ്മതിക്കുന്നു. കഴിഞ്ഞ 25 വര്‍ഷമായി പുസ്തകങ്ങളുടെ കാവല്‍ക്കാരനാണ്‌ ആനന്ദന്‍. വായനശാലക്ക്‌ കീഴില്‍ കഴിഞ്ഞ 20 വര്‍ഷമായി രംഗമുദ്ര നാടകവേദിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. ലൈബ്രറി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വായനശാല സത്യന്റെ ചരമദിനത്തില്‍ അനുസ്മരണവും സിനിമാ പ്രദര്‍ശനവും നടത്തിവരുന്നു. തലമുറകള്‍ മാറിയിട്ടും നായകസങ്കല്‍പ്പങ്ങള്‍ മാറിയിട്ടും വായനശാലയുടെ പേര്‌ സത്യന്‍ എന്ന മഹാനടന്റെ സ്മാരകമായി സൂക്ഷിക്കുകയാണ്‌ ചിറ്റിശേരിക്കാര്‍.

രാജേഷ്‌ കുറുമാലി

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

Kerala

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

Kerala

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

India

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

പുതിയ വാര്‍ത്തകള്‍

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

സേ പരീക്ഷ മേയ് 28 മുതല്‍, പരീക്ഷ ഫലം ജൂണ്‍ അവസാനം, എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5

അരുതേ , ഇനിയും ഉപദ്രവിക്കരുതേ ; പാകിസ്ഥാൻ സാമ്പത്തികമായി പിന്നിലാണ് ; ജീവിക്കാൻ അനുവദിക്കണം ; മെഹബൂബ മുഫ്തി

മണ്ണില്ലാതെ അല്‍പം മാത്രം വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോപോണിക് രീതിയിലൂടെ വളര്‍ത്തുന്ന ഹൈബ്രിഡ് കഞ്ചാവ് (ഇടത്ത്) മുറിക്കുള്ളില്‍ കൃത്രിമമായി വെളിച്ചവും കാറ്റും വെള്ളവും നല്‍കി ഹൈബ്രിഡ് കഞ്ചാവ് വളര്‍ത്തുന്നു (വലത്തുന്നു)

കേരളത്തിന് തലവേദനയാകുന്ന ഹൈബ്രിഡ് കഞ്ചാവ് എന്താണ്?

ബലൂചിസ്ഥാനിൽ നമ്മുടെ സൈനികർ കുടുങ്ങിക്കിടക്കുന്നു , ഷെഹ്ബാസ് ഇതൊന്നും അറിയുന്നില്ലേ ? പാർലമെൻ്റിൽ നാണം കെട്ട് പാക് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies