കണ്ണൂറ്: പുസ്തകങ്ങളോടും വായനയോടും സമൂഹത്തിനുള്ള ആഭിമുഖ്യം നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ വര്‍ദ്ധന അതിന് തെളിവാണെന്നും പ്രമുഖ സാഹിത്യകാരനും ബിജെപി ദേശീയ സമിതി അംഗവവുമായ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി. യുലസാഹിത്യകാരനായ കെ.വി.മുരളീമോഹന്‍ രചിച്ച് കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ച മോക്ഷ മാര്‍ഗ്ഗത്തിലേക്ക് ഇനിയെത്ര ദൂരം എന്ന നോവല്‍ കണ്ണൂറ് ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയിലൂടെ ലഭിക്കുന്ന അറിവ് ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുന്നവരാണ് സമൂഹത്തിണ്റ്റെ സത്ത. അതിന് ഏറ്റക്കുറച്ചിലുകളുണ്ടാകാമെങ്കിലും അതൊരു അനുസ്യൂതമായ പ്രക്രിയയാണ്. അദ്ദേഹം പറഞ്ഞു. ഉല്പ്പന്നച്ചിലവിനേക്കാള് കുറഞ്ഞ വിലയില്‍ പത്രങ്ങള്‍ വായനക്കാര്‍ക്ക് നല്കുമ്പോള് ഉല്‍പ്പാദന വിലക്കനുസരിച്ചേ പുസ്തകങ്ങള്‍ നല്കാന് പ്രസാധകര്‍ക്ക് സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ നന്നായി വിറ്റുപോകുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനായിരിക്കും പ്രസാധകര്‍ക്കും താല്‍പ്പര്യമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. പുസ്തക പ്രകാശന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുരുക്ഷേത്ര പ്രകാശന് യുവസാഹിത്യകാരനായ മുരളീമോഹണ്റ്റെ ആദ്യത്തെ നോവല്‍ തന്നെ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത് അതിണ്റ്റെ വായനക്ഷമത ഉള്‍ക്കൊണ്ട് കൊണ്ടായിരിക്കണം. തണ്റ്റെ ആദ്യപുസ്തകം തന്നെ അയത്നലളിതമായി വായനക്കാരിലെത്തിക്കാന്‍ ഉതകുംവിധത്തിലാണ് മുരളീമോഹന്‍ അതിണ്റ്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കുരുക്ഷേത്ര പ്രകാശന് മാനേജിംഗ് ഡയറക്ടര്‍ എ.എന്‍.നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായി കെ.പി.ശ്രീധരന് പുസ്തകം ഏറ്റുവാങ്ങി. ചെറുശ്ശേരി സാഹിത്യവേദി ഉപാധ്യക്ഷന്‍ എന്‍.കെ.കൃഷ്ണന് പുസ്തകം പരിചയപ്പെടുത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ പി.ജനാര്ദ്ദനന് എന്നിവര്‍ ആശംസ നേര്‍ന്നു. നോവലിസ്റ്റ് മുരളീമോഹന്‍ മറുപടി പറഞ്ഞു. പി.ടി.രമേശന് സ്വാഗതമാശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: