കണ്ണൂറ്: ഗാഡ്ഗില്‍ -കസ്തൂരി രംഗന് കമ്മറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക കൃഷിഭൂമി സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച് കൊട്ടിയൂറ്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ ഉപവാസസമരം നടത്തി. മലയോര മേഖലയില്‍ കൊട്ടിയൂറ്‍, ചുങ്കക്കുന്ന്, കേളകം, അടക്കാത്തോട്, കണിച്ചാര്‍, മണത്തണ, കൊളക്കാട്, നെടുംപുറംചാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ വ്യാപാരി സംഘടനകള്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. സെണ്റ്റ് മൈക്കിള്‍സ് സ്കൂള്‍ പരിസരത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്. സണ്ണി ജോസഫ് എംഎല്‍എ ഉപവാസം ഉദ്ഘാടനം ചെയ്തു. കൊട്ടിയൂരില്‍ എവിടെയാണ് പരിസ്ഥിതി പ്രശ്നങ്ങളെന്ന് ഗാഡ്ഗില്‍ നേരിട്ട് മനസ്സിലാക്കണം. ഗാഡ്ഗിലും രംഗനും കേരളത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ വന്നിട്ടുണ്ട്. എന്നാല്‍ കണ്ണൂരില്‍ വന്നതായി അറിയില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സണ്ണി ജോസഫ് പറഞ്ഞു. കൊട്ടിയൂറ്‍ പഞ്ചായത്തില്‍ ഒരു ക്രഷറോ കരിങ്കല്‍ ക്വാറിയോ പ്രവര്‍ത്തിക്കുന്നില്ല. ഒരു സ്ഥലത്ത് നിന്നും മണല്‍വാരല്‍ നടക്കുന്നില്ല. എന്നിട്ടും ഇതെല്ലാം നിരോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അത് റിപ്പോര്‍ട്ട് തയ്യാറാക്കിയവരുടെ അറിവില്ലായ്മയാണ്. കൊട്ടിയൂരിണ്റ്റെ പരിസ്ഥിതി സംരക്ഷിക്കാന്‍ അവിടെയുള്ള ജനങ്ങള്‍ക്കറിയാം. സര്‍ക്കാര്‍ ആനത്താര പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അതിന് വേണ്ടി സ്ഥലം നല്കിയവരാണ് കൊട്ടിയൂറ്‍ നിവാസികള്‍. ഒരു ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ൧൦൦ വീടുകളുണ്ടെങ്കില്‍ അത്തരം പ്രദേശങ്ങള്‍ റിപ്പോര്‍ട്ടിണ്റ്റെ പരിതിയില്‍ വരില്ലെന്നാണ് പറയുന്നത്. എന്നാലിവിടെ ഇരുനൂറോളം വിടുകളുണ്ട്. കൊട്ടിയൂരിനെ എങ്ങനെയാണ് റിപ്പോര്‍ട്ടില്‍ ഉള്പ്പെടുത്തിയതെന്നറിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കൊട്ടിയൂരിനെക്കാളും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ജില്ലയിലുണ്ട്. എന്നാല്‍ അവയൊന്നും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ഗാഡ്ഗിലും കസ്തൂരി രംഗനും കൊട്ടിയൂരില്‍ വന്ന് പ്രശ്നങ്ങള്‍ പഠിക്കാന്‍ തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. ടി.വി.രാജേഷ് എംഎല്‍എ, ബിജെപി ജില്ലാ സെക്രട്ടറി കെ.ജയപ്രകാശ്, ഡിസിസി പ്രസ്ഡണ്ട് കെ.സുരേന്ദ്രന്, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്, പി.ടി.ജോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കൃഷ്ണന്, ഇബ്രാഹിം മുണ്ടേരി, തോമസ് മണക്കുന്നേല്‍, പി.എസ്.മോഹനന് എന്നിവര്‍സംസാരിച്ചു. കൊട്ടിയൂറ്‍ പഞ്ചായത്ത് പ്രസിഡണ്ട് സാജു വാത്യാട്ട് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: