Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതീഷ്കുമാര്‍ ധിക്കാരിയായ മുഖ്യമന്ത്രി: നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2013, 09:54 pm IST
inIndia

ജഗ്ദല്‍പൂര്‍: ധിക്കാരിയായ മുഖ്യമന്ത്രിയാണ്‌ നിതീഷ്കുമാറെന്ന്‌ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി. പാട്നയില്‍ ബിജെപി റാലിയില്‍ നടന്ന സ്ഫോടന പരമ്പരകളെപ്പറ്റി അന്വേഷണം നടത്തുന്നതിന്‌ തയ്യാറാകാത്ത ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ ശക്തമായ ഭാഷയിലാണ്‌ മോദി വിമര്‍ശിച്ചത്‌. ഛത്തീസ്ഗഢിലെ ജഗ്ദല്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ്‌ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

പാട്നയില്‍ വലിയ ദുരന്തമാണ്‌ സംഭവിച്ചത്‌. എന്നാല്‍ വിഭവ സമൃദ്ധമായ സദ്യയുണ്ട്‌, സ്ഫോടനം നടന്നതിന്റെ യാതൊരു വിഷമവുമില്ലാത്ത മുഖവുമായാണ്‌ ബീഹാര്‍ ഭരണാധികാരികള്‍ കാണപ്പെട്ടത്‌. സന്തോഷകരമായതെന്തോസംഭവിച്ചതിന്റെ ശരീരഭാഷയായിരുന്നു അവര്‍ക്ക്‌. ജുഡീഷ്യല്‍ അന്വേഷണമല്ല വേണ്ടതെന്നും മറ്റ്‌ ഏജന്‍സികളുടെ അന്വേഷണമാണ്‌ നടത്തേണ്ടതെന്നും മോദി പറഞ്ഞു. പിന്നില്‍നിന്നും കുത്തുന്ന പാരമ്പര്യമുള്ളവരില്‍ നിന്നും ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വാഭാവികമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ മെയില്‍ ജീരംഖാട്ടിയില്‍ കോണ്‍ഗ്രസ്‌ നേതാക്കളുടെ കൊലപാതകം നടന്ന സമയത്ത്‌ സംഭവത്തില്‍ അനുശോചിച്ചുകൊണ്ട്‌ മുഖ്യമന്ത്രി രമണ്‍സിങ്‌ താന്‍ നടത്തിക്കൊണ്ടിരുന്ന യാത്ര മാറ്റിവെച്ച കാര്യവും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സംഭവത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച രമണ്‍സിങ്‌ കൃത്യമായ അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്തിരുന്നു.

ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്‌ തന്റെ സര്‍ക്കാരാണെന്ന്‌ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ഗാന്ധി പറയുമ്പോള്‍ അതിനും എത്രയോ മുമ്പ്‌ ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിത്തുടങ്ങിയതാണെന്ന്‌ മോദി ഓര്‍മ്മിപ്പിച്ചു. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ്‌ സ്വാധീനമേഖലയായ ബസ്തറില്‍ ആദ്യസന്ദര്‍ശനത്തിനെത്തിയ മോദിയെ കാണുന്നതിനും പ്രസംഗം കേള്‍ക്കുന്നതിനും ആയിരക്കണക്കിനു പ്രവര്‍ത്തകരാണ്‌ ജഗ്ദല്‍പൂരിലെ സമ്മേളന നഗരിയില്‍ തടിച്ചു കൂടിയത്‌. മാവോയിസ്റ്റ്‌ സ്വാധീന ഗ്രാമങ്ങളില്‍ നിന്നുവരെ ബസ്സുകളിലും ലോറികളിലും ആളുകള്‍ യോഗസ്ഥലത്തേക്കൊഴുകുകയായിരുന്നു.

അതിനിടെ മോദിയുടെ റാലി തുടങ്ങുന്നതിനു മണിക്കൂറുകള്‍ മുമ്പ്‌ ബസ്തറില്‍ നിന്നും അമ്പതു കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്‌ ആശങ്കയ്‌ക്കിടയാക്കി. മോദിയുടെ യോഗം നടന്ന ജഗ്ദല്‍പൂറിനും കാങ്കിറിനും നൂറുകിലോമീറ്റര്‍ മാത്രം അടുത്തുള്ള പ്രദേശത്താണ്‌ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്‌. 2010ല്‍ 76 സിആര്‍പിഎഫ്‌ ഭടന്‍മാരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയ ബസ്തര്‍ വനമേഖലയില്‍ ബുധനാഴ്ച നടത്തിയ തെരച്ചിലിലാണ്‌ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്‌. ഇതേ തുടര്‍ന്ന്‌ കനത്ത സുരക്ഷയിലാണ്‌ മോദിയുടെ തെരഞ്ഞെടുപ്പ്‌ റാലി നടന്നത്‌.

എസ്‌. സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

Entertainment

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.