കണ്ണൂര്‍: ആലപ്പുഴയില്‍ പി.കൃഷ്ണപിള്ളയുടെ സ്മാരക മന്ദിരം തകര്‍ത്ത സംഭവത്തിനു പിന്നില്‍ സി.പി.എമ്മിലെ വിഭാഗീയതയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.
ഗൃഹം തകര്‍ത്തതിനെ ശക്തമായി അപലപിക്കുന്നുവെന്നും, കോണ്‍ഗ്രസിനു സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ സ്മാരകത്തിന് തീവച്ചസംഭവത്തില് കോണ്‍ഗ്രസിന് പങ്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ പറഞ്ഞു.സി.പി.എമ്മിനുള്ളില്‍ അതി ശക്തമായ ഗ്രൂപ്പിസം നിലനില്‍ക്കുന്ന പ്രദേശത്താണ് സ്മാരകം സ്ഥിതി ചെയ്യുന്നത്.
പാര്ട്ടിക്കാര് നടത്തിയ കൊള്ളരുതായ്മ കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ട. മാത്രമല്ല കോണ്‍ഗ്രസിന് കാര്യമായ വേരോട്ടമുള്ള പ്രദേശത്തല്ല സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇത്തരം സാഹസം കാട്ടാന്‍ മാത്രം കരുത്തുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടില്ലെന്നും ഷുക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: