പൂനെ: ഉള്ളി വിലയില്‍ കുതിപ്പ് തുടരുമെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറാണ് ഇത് സംബന്ധിച്ച സര്‍വെ നടത്തിത്. ഉള്ളി പ്രതിസന്ധി തീര്‍ന്നതായി കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. നവംബര്‍ ആദ്യ വാരത്തോടെ കൂടുതല്‍ ഉള്ളി വിപണിയില്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് നേരത്തെ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ഉണ്ടായതിനെ തുടര്‍ന്ന് ഈ കണക്കുകൂട്ടലുകള്‍ തെറ്റി.
മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ബീഹാര്‍,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഖാരിഫ് ഉള്ളി ഉത്പാദനം കൂടുതലായി നടക്കുന്നത്. വേനല്‍ കൃഷി പരാജയപ്പെട്ടതാണ് ഉള്ളി വില കുതിച്ചുയരാന്‍ കാരണം. രാജ്യത്ത് ചിലയിടങ്ങളില്‍ ഉള്ളിയുടെ റീട്ടെയില്‍ വില കിലോയ്ക്ക് 100 രൂപ വരെ എത്തിയിരുന്നു. മികച്ച വിളവ് ലഭിക്കുന്നതോടെ ഉള്ളി വിലയില്‍ ഇടിവുണ്ടാകുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശരത് പവാറും അഭിപ്രായപ്പെട്ടിരുന്നു.
മഹാരാഷ്ട്രയില്‍ നാസിക്, പൂനെ, സോലാപൂര്‍, അഹമ്മദ്നഗര്‍ എന്നീ ജില്ലകളിലാണ് ഉള്ളി ഉത്പാദനം കൂടുതല്‍ നടക്കുന്നത്. കര്‍ണാകയിലെ ധര്‍വാദ്, ചിത്രദുര്‍ഗ, ഗദഗ്, ഹവേരി, ബഗല്‍കോട് എന്നിവിടങ്ങളിലും ഗുജറാത്തില്‍ സുരേന്ദ്രനഗര്‍, ഭാവനനഗര് എന്നീ ജില്ലകളിലുമാണ് ഉള്ളി കൃഷി പ്രധാനമായും നടക്കുന്നത്. ബീഹാറിലെ നലാന്റ, പാട്ന ജില്ലകളും ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ഉള്‍പ്പെടെ നാല് ജില്ലകളും ഉള്ളി ഉത്പാദനത്തിന് പേരുകേട്ട സ്ഥലങ്ങളാണ്.
ഗുജറാത്ത്, ബീഹാര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ 25-30 ശതമാനം ഉള്ളി കൃഷിയും മഴമൂലം നശിച്ചതായി സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്രയിലേയും സ്ഥിതി വ്യത്യസ്തമല്ല.ധര്‍വാദില്‍ ഉള്ളികൃഷി നശിക്കാന്‍ കാരണം മഴയുടെ അഭാവമാണെന്നും സര്‍വെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍-ഒക്ടോബര്‍ കാലയളവില്‍ 15,899 ലക്ഷം ടണ്‍ ഉള്ളിയാണ് വിപണിയില്‍ എത്തിയത്. എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12,743 ടണ്ണാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: