Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 297-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2013, 08:33 pm IST
inSamskriti

തിര്യഗ്യോനിഷ്വപി സദാ വിധ്യന്തേ കൃതബുദ്ധയ:

ദേവയോനിഷ്വപി പ്രജ്ഞാ വിധ്യന്തേ മൂര്‍ഘബുദ്ധയ:

സര്‍വം സര്‍വേണ സര്‍വത്ര സര്‍വ്വദാ സര്‍വ്വദൈവ ഹി

സംഭവത്യേവ സര്‍വാത്മന്യാത്മന്യാതതരൂപിണി

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, അങ്ങനെ ജീവന്‍മുക്തരായുള്ള അനേകം മഹര്‍ഷിമാരും മഹാത്മാക്കളും ഈ പ്രപഞ്ചത്തിലുണ്ട്‌. ഞാന്‍ കുറച്ചുദാഹരണങ്ങള്‍ പറയാം.

ചക്രവര്‍ത്തിയായ ജനകന്‍, നിന്റെ മുത്തച്ഛന്‍ ദിലീപന്‍, ലോകത്തിന്റെ ആദ്യത്തെ ഭരണാധികാരിയായ മനു, യുദ്ധനിപുണനായിരുന്ന മന്ഥാതചക്രവര്‍ത്തി, അസുര രാജാക്കന്മാരായ ബലിയും നമൂചിയും, ഇന്ദ്രനോടു പോലും യുദ്ധം ചെയ്ത വൃത്രന്‍, പ്രഹ്ലാദന്‍, ശാംബരന്‍, ദേവന്മാരുടെയും അസുരന്മാരുടെയും ഗുരുക്കന്മാര്‍ , സൃഷ്ടിസ്ഥിതിസംഹാരകാരായ ത്രിമൂര്‍ത്തികള്‍ , മഹര്‍ഷിമാരായ വിശ്വാമിത്രന്‍, നാരദന്‍, അഗ്നി, വായു തുടങ്ങിയ പഞ്ചഭൂതങ്ങളുടെ അധിദേവതമാര്‍ എന്ന്‌ വേണ്ട ആയിരക്കണക്കിന്‌ സത്വങ്ങളുണ്ട്‌ ആ ഗണത്തില്‍ . അവരില്‍ ഋഷികളുണ്ട്‌, രാജാക്കന്മാരുണ്ട്‌, ഗ്രഹങ്ങളും ദേവന്മാരും അസുരന്മാരും തിളക്കമേറിയ നക്ഷത്രങ്ങളുമുണ്ട്‌.

‘രാമാ, കൃമികീടങ്ങളിലും ജീവന്മുക്തരുണ്ട്‌. ദേവന്മാരില്‍ മൂഢന്‍മാരുമുണ്ട്‌. എല്ലാറ്റിലും ഉള്ളത്‌ ആത്മാവാണ്‌. അത്‌ എല്ലാറ്റിലും എപ്പോഴും എല്ലാ വിധത്തിലും നിലകൊള്ളുന്നു.’ ആത്മാവാണ്‌ ദൈവവും എല്ലാ ദിവ്യതയും. വസ്തുക്കളില്‍ ശൂന്യതയുണ്ട്‌. ആ ശൂന്യതയ്‌ക്ക്‌ കാര്യകാരണങ്ങളുമുണ്ട്‌. അന്വേഷിച്ചാല്‍ അനുചിതമായി തോന്നുന്നവ ചിലപ്പോള്‍ ഉചിതമായി പിന്നീട്‌ കാണപ്പെട്ടേക്കാം. ഉദാഹരണത്തിന്‌, ചില ആളുകള്‍ ധാര്‍മ്മികമായി ജീവിക്കുന്നത്‌ പാപഭീതിയുള്ളതിനാലാണല്ലോ. ‘ഇല്ലാത്ത’ ഒന്നാവാം നമ്മെ ഉണ്മയിലേയ്‌ക്ക്‌ നയിക്കുന്നത്‌. മുന്‍പ്‌ പറഞ്ഞ നിശ്ശൂന്യതയെ ധ്യാനിക്കുന്നതിലൂടെ സത്യസാക്ഷാത്കാരം സാദ്ധ്യമാണ്‌. സമയത്തിന്റെയും കാലത്തിന്റെയും പ്രാഭവത്താല്‍ അഭാവം തന്നെ ഭാവമായി മാറിയേക്കാം.

അതേസമയം വളരെ ശക്തിമത്തെന്നു കരുതിയവ സ്വയം നശിച്ചൊടുങ്ങുന്നതും കാണാം. അങ്ങിനെ സത്യത്തെ അറിഞ്ഞു സന്തോഷസന്താപങ്ങളെയും ആസക്തികളെയും ഉപേക്ഷിക്കൂ. സത്ത്‌ അസത്തായും അസത്ത്‌ സത്തായും കാണപ്പെടുന്നു. അതുകൊണ്ട്‌ ആശയും നിരാശയും വെടിയൂ. സമതയെ പ്രാപിക്കൂ. രാമാ, ഇഹലോകത്ത്‌ മുക്തി എപ്പോഴും എല്ലായിടത്തും സുലഭമാണെന്നറിഞ്ഞാലും . സ്വപ്രയത്നത്താല്‍ അനേകമാളുകള്‍ മുക്തിയെ പ്രാപിച്ചിരിക്കുന്നു.

മുക്തിലാഭം എളുപ്പമോ അല്ലയോ എന്നത്‌ സാധകന്റെ ജ്ഞാനം, അജ്ഞാനം (വിദ്യാവിദ്യകള്‍ ), എന്നിവയെ ആശ്രയിച്ചിരിക്കും. നിന്നിലെ ജ്ഞാനത്തിന്റെ വിളക്ക്‌ തെളിയിച്ചാല്‍ ദു:ഖത്തിന്റെ വേരറുക്കാന്‍ ആത്മദര്‍ശനത്തിനാവും. ജനകനെപ്പോലെ അനേകമാളുകള്‍ ജീവന്‍മുക്തരായി ഇപ്പോഴും ജീവിച്ചിരിക്കുന്നു. അങ്ങിനെ നീയും ഇപ്പോള്‍ ഇവിടെവച്ച്‌ മുക്തനാവൂ.

തികച്ചും അനാസക്തമായി കഴിയുന്നതാണ്‌ മുക്തി. അതിലൂടെയുണ്ടാവുന്ന പ്രശാന്തത ദേഹമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രാപ്യമാണ്‌. എല്ലാ സംഗങ്ങളില്‍ നിന്നും ഉള്ള മുക്തിയാണ്‌ നിര്‍വാണം. ഈ തലത്തിലെത്താനായി ഒരുവന്‍ തന്റെ എല്ലാ പരിശ്രമങ്ങളും ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അനുഷ്ഠിക്കേണ്ടതുണ്ട്‌. പരിശ്രമിക്കാതെ ഒരടി മുന്നോട്ടു ചാടാന്‍ ആര്‍ക്കും കഴിയുകയില്ലല്ലോ. അതുകൊണ്ട്‌ രാമാ :ആത്മീയതയില്‍ നീയൊരു വീരനായകന്‍ തന്നെയാവൂ. ശരിയായ അളവില്‍ പരിശ്രമം, ശരിയായ ആത്മാന്വേഷണം, എന്നിവയിലൂടെ ആ പരമസത്യത്തെ സാക്ഷാത്കരിച്ചാലും. അങ്ങിനെയുള്ള പരിശ്രമശാലിക്ക്‌ പ്രപഞ്ചം മുഴുവന്‍ ചേര്‍ന്നാലും അതൊരു കാലിക്കുളമ്പടിയുടെ അത്ര വലുപ്പമേയുള്ളു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍
Kerala

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍
Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.