കൈക്കൂലി തുടങ്ങിയ െഔരാത്മ്യം ചീത്തയാണെന്ന് ബുദ്ധിപരമായി ഒരാള്‍ വിശ്വസിക്കുന്നുണ്ടാവാം. എന്നാലും പല അഭിലാഷങ്ങളും നിര്‍ഭരം നിറഞ്ഞുകിടക്കുന്ന അവന്റെ മനസ്സിന്ന്, അധാര്മ്മികസമ്പാദ്യങ്ങള്ക്കായുള്ള പ്രലോഭനങ്ങള്‍ക്ക് വശംവദനായ് പോകുന്നതിന് പല ന്യായീകരണവാദങ്ങളും ഉന്നയിക്കാനുണ്ടായേക്കാം. ഞാന്‍ ഈ ഉദാഹരണങ്ങളെല്ലാം അണിനിരത്തുന്നത്, നമ്മളിലോരോരുത്തരിലും ബഹുമുഖമായ ഓരോ വ്യക്തിത്വം കുടിക്കൊള്ളുന്നതായി തോന്നുന്നുവെന്നും അതില്‍ ഓരോ മുഖവും അതാതിന്റെ രുചിക്കും നിലയ്ക്കും വിലയ്ക്കമനുസരിച്ച് സ്വന്തം തൃപ്തിക്ക് വേണ്ടി ഉഴറുകയാണെന്നും നിങ്ങളെ ബോധ്യപ്പെടുത്തുന്നതായിട്ടാണ്.
സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: