Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 296-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2013, 08:01 pm IST
inSamskriti

ഗോഷ്പദം പൃഥിവീ മേരു: സ്ഥാണുരാശാ: സമുദ്രികാ:

തൃണം ത്രിഭുവനം രാമ നൈരാശ്യാലംകൃതാകൃതേ:

വസിഷ്ഠന്‍ തുടര്‍ന്നു: ‘ആഗ്രഹങ്ങളുടെ സ്വാധീനത്തില്‍പ്പെടാതെയിരിക്കുന്നവന്‌ ഈ ലോകം മുഴുവനും ചേര്‍ത്തുവെച്ചാലും അത്‌ ഒരു പശുക്കിടാവിന്റെ കുളമ്പടിപ്പാടിന്റെയത്രയേ ഉള്ളു. മഹാമേരു, മരം മുറിച്ചിട്ടു ബാക്കിവന്ന മരക്കുറ്റിപോലെയാണ്‌. ആകാശം ചെറിയൊരു പെട്ടി. മൂലോകങ്ങള്‍ വെറും പുല്‍ക്കൊടി.’

ല്‍കീകതയില്‍ മുഴുകിയവരുടെ പ്രവൃത്തികള്‍കണ്ട്‌ ജ്ഞാനിക്കു ചിരി വരും. അങ്ങിനെയുള്ളയാളെ ആരുമായാണ്‌ നമുക്ക്‌ താരതമ്യപ്പെടുത്താനാവുക? അയാളുടെ പ്രശാന്തതയെ, സമതാഭാവത്തെ തകര്‍ക്കാന്‍ ആര്‍ക്കു കഴിയും? അയാളില്‍ ‘എനിക്കിതു കിട്ടിയിരുന്നെങ്കില്‍, എനിക്കിങ്ങിനെ സംഭവിച്ചിരുന്നുവെങ്കില്‍ ‘ എന്ന തരത്തിലുള്ള ചിന്തകള്‍ ഒന്നുമില്ല.

രാമാ, ആശകളും പ്രത്യാശകളുമാണൊരുവനെ വട്ടംചുറ്റിച്ച്‌ ലോകചക്രത്തിന്റെ ഭ്രമാത്മകതയില്‍ പിടിച്ചു കെട്ടുന്നത്‌. എന്നാല്‍ ആത്മാവാണിതെല്ലാം എന്ന സത്യബോധമുണരുമ്പോള്‍ നിന്നില്‍ ആസക്തികളോ പ്രത്യാശകളോ ബാക്കിയില്ല. അങ്ങിനെ നിര്‍മമനായ യോഗിയുടെ സാന്നിദ്ധ്യം തന്നെ ഭ്രമാത്മകതയെന്ന പിശാചിനെ തുരത്തിക്കളയുന്നു. അയാളില്‍ സുഖാനുഭവങ്ങള്‍ സുഖമോ ദുഃഖാനുഭവങ്ങള്‍ വിഷാദമോ ഉണ്ടാക്കുന്നില്ല. കാറ്റിനു മലകളെ ഇളക്കാന്‍ കഴിയാത്തതുപോലെ ആസക്തികള്‍ക്ക്‌ യോഗിയില്‍ യാതൊരു ചലനവും ഉണ്ടാകാന്‍ കഴിയില്ല. ഇഷ്ടാനിഷ്ടങ്ങളാകുന്ന ദ്വന്ദശക്തികള്‍ക്ക്‌ അയാളെ തൊടാനാവില്ല. അയാള്‍ എല്ലാവരേയും സമതാഭാവത്തില്‍ കാണുന്നു. കാണപ്പെടുന്ന വസ്തുക്കളുമായി കണ്ണിനു യാതൊരു വിധ സംഗവുമില്ലാത്തതുപോലെ അയാള്‍ യദൃച്ഛയാ വന്നുചേരുന്ന അനുഭവങ്ങളെ അനാസക്തനായി ആസ്വദിച്ച്‌ കഴിയുന്നു.

അത്തരം അനുഭവങ്ങള്‍ അയാളില്‍ സുഖദുഖങ്ങള്‍ ഉണ്ടാക്കുന്നില്ല. ലോകത്ത്‌ ഉചിതമായ കര്‍മ്മങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴും അയാളുടെ ബോധത്തിന്‌ ചഞ്ചലതകളില്ല. കാലദേശങ്ങള്‍ക്കനുസരിച്ച്‌, അയാള്‍ക്കുണ്ടാവുന്ന അനുഭവങ്ങള്‍ സുഖപ്രദമാണെങ്കിലും അല്ലെങ്കിലും അതയാളെ ബാധിക്കുന്നില്ല. അകമേ അയാളുടെ പ്രശാന്തതയെ ശല്യപ്പെടുത്താന്‍ അവയ്‌ക്കൊന്നുമാവില്ല. പാമ്പാണെന്നൊരിക്കല്‍ കരുതിയ കയറിനെ, കയറായി ഒരാള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍പ്പിന്നെ വീണ്ടും അത്‌ പാമ്പായി അയാളെ പേടിപ്പിക്കുമോ? ആത്മജ്ഞാനത്തിന്റെ നിറവില്‍ ഭ്രമക്കാഴ്ചയെപ്പറ്റി ബോധമുണ്ടായാല്‍പ്പിന്നെ ആ ബോധമെങ്ങിനെ ഇല്ലാതാവും? മരത്തില്‍ നിന്ന്‌ വേര്‍പെട്ടു വീണ പഴം വീണ്ടുമാ മരത്തില്‍ ചേര്‍ത്തു വയ്‌ക്കുന്നതെങ്ങിനെ?

ജ്ഞാനിക്ക്‌ അതിസുന്ദരിയായ തരുണിയെക്കാണുന്നതും അവളുടെ ചിത്രപടം കാണുന്നതും ഒരുപോലെയാണ്‌. രണ്ടും പഞ്ചഭൂതനിര്‍മ്മിതമാണെന്നയാള്‍ അറിയുന്നു. അങ്ങിനെയുള്ള അറിവുള്ളപ്പോള്‍ ഒന്ന്‌! മറ്റൊന്നിനെ സ്വന്തമാക്കുക എന്ന ധാരണതന്നെ ഇല്ലാതാവുന്നു. ഹൃദയത്തില്‍ അത്തരം ആശകള്‍ക്ക്‌ സ്ഥാനമില്ലാതാകുന്നു. പ്രിയനെ മനസ്സില്‍ നിനച്ചുകൊണ്ട്‌ ഗൃഹജോലികള്‍ ചെയ്യുന്ന തരുണിയെപ്പോലെ പ്രബുദ്ധനായ ഋഷി ലോകത്ത്‌ വര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ ബോധം സത്യത്തില്‍ ആരൂഢമത്രേ. തന്റെ പ്രിയനില്‍ മനസ്സുറപ്പിച്ച തരുണിയെ അവളുടെ ചിന്തയില്‍നിന്ന്‌ മാറ്റാന്‍ ആര്‍ക്കും കഴിയാത്തതുപോലെ യോഗിയുടെ സത്യാവബോധത്തില്‍ നിന്നും ആര്‍ക്കുമയാളെ വ്യതിചലിപ്പിക്കാന്‍ ആവില്ല.

തന്റെ ശരീരം മുറിച്ചാല്‍ ആത്മാവിനത്‌ ബാധകമല്ല എന്ന്‌ യോഗിക്കറിയാം. കണ്ണീരൊഴുക്കുമ്പോള്‍ അത്‌ കരയുന്നില്ല. ദേഹമെരിയുമ്പോള്‍ അതെരിയുന്നില്ല. എല്ലാം നഷ്ടപ്പെട്ടാലും അത്‌ നഷ്ടമാവുന്നില്ല. എന്ത്‌ പതനമുണ്ടായാലും അഗതിയായാലും ധനികനായാലും കൊട്ടാരത്തില്‍ വസിച്ചാലും കുടിലില്‍ക്കഴിഞ്ഞാലും യോഗി അകമേ അചഞ്ചലനാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍
Kerala

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍
Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.