തൊടുപുഴ:പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടുക്കി യാത്ര റദ്ദാക്കി. മൂലമറ്റം അറക്കുളത്ത് എഫ്സിഐ ഗോടൗണ്‍ ഉദ്ഘാടനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി ഇടുക്കിയിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്.
സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മുഖ്യമന്ത്രി യാത്ര റദ്ദാക്കിയതെന്നാണ് അറിയുന്നത്. എന്നാല്‍ ആരോഗ്യ കാരണങ്ങളാണ് യാത്ര റദ്ദാക്കാന്‍ കാരണമായതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
മുഖ്യമന്ത്രിയെ തടയാന്‍ 2000 സിപിഐഎം പ്രവര്‍ത്തകരും ഇവരെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തുമെന്ന് ഇന്റെലിജന്‍സ്,പോലീസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: