ചേര്‍ത്തല: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പുതിയ അംഗങ്ങളെ ചേര്‍ക്കുന്നത് നിര്‍ത്തിവച്ചു. ക്ഷേമനിധി ബോര്‍ഡിന്റെ തീരുമാന പ്രകാരം വില്ലേജ് ഓഫീസറോ, പഞ്ചായത്ത് സെക്രട്ടറിയോ നല്കുന്ന രേഖയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നല്‍കിയിരുന്നത്. ഇനി തൊഴിലുടമയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമായി അംഗത്വം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.
നിലവില്‍ 21,800 പേരാണ് ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത്. എന്നാല്‍ പരമ്പരാഗത വ്യവസായ കയര്‍ മേഖലയില്‍ നാല് ലക്ഷത്തിലധികം തൊഴിലാളികളുണ്ടെന്നാണ് കയര്‍ വകുപ്പ് പറയുന്നത്. മുഴുവന്‍പേരെയും ക്ഷേമനിധിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് ക്ഷേമനിധി ബോര്‍ഡ് പലതവണ അംഗത്വ രജിസ്ട്രേഷന് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. എന്നാല്‍ പഴയനിലപാടില്‍ നിന്ന് ബോര്‍ഡ് ഇപ്പോള്‍ നിലപാട് മാറ്റി. നിലവിലുള്ള അംഗങ്ങളില്‍ 55,000 പേര് മാത്രമാണ് യഥാര്‍ഥ തൊഴിലാളികളെന്ന് മറ്റുള്ളവര്‍ വ്യാജരേഖ ഹാജരാക്കി അംഗത്വം എടുത്തവര്‍ എന്നുമാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ബോര്‍ഡിന്റെ നിലപാടില്‍ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നു.
ആലപ്പുഴ, ചേര്‍ത്തല, വൈക്കം ഭാഗങ്ങളില്‍ മാത്രം പരമ്പരാഗതമായി കയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഓരോ കുടുംബവും. ചേര്‍ത്തലയില്‍ മാത്രം നാലുലക്ഷം പേര് വരും. എന്നിട്ടും ബോര്‍ഡ് എടുത്ത നിലപാട് സംശയകരമായി തുടരുന്നു. വിവിധ ക്ഷേമനിധി ബോര്‍ഡ് നിലപാടും സംശയകരമാണ്. പ്രതിവര്‍ഷം 60 രൂപ അടച്ച് അംഗത്വമെടുക്കുന്ന തൊഴിലാളിക്ക് വിദ്യാഭ്യാസം, വിവാഹം, പ്രസവ ധനസഹായങ്ങളും, 60 വയസ് കഴിയുമ്പോള്‍ പ്രതിമാസം 500 രൂപ പെന്‍ഷനും ലഭിക്കും.
എപിഎല്‍ കാര്‍ഡുടമകള്‍ക്കും കയര്ത്തൊഴിലാളിയാണെങ്കില് പദ്ധതിയില്‍ അംഗമാകാം. ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവസാന തീയതി അടുത്തമാസം 15 ആയിരിക്കെ ക്ഷേമനിധി ബോര്‍ഡിന്റെ നിലപാട് ഇവര്‍ക്ക് ദോഷം ചെയ്യും. ഇന്‍കം സപ്പോര്‍ട്ട് സ്കീമില്‍ ഉള്‍പ്പെടുന്നതിന് അംഗങ്ങളോട് ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ കാര്‍ഡും ആവശ്യപ്പെട്ടിട്ടും 55,000 പേര് മാത്രമാണ് നല്‍കിയത്. ഇതുപറഞ്ഞാണ് ഇപ്പോള്‍ മറ്റുള്ളവരെ ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നത്.
മനോജ് കുശാക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: