തിരുവനന്തപുരം: ഭാഗവതം ഭാരതത്തിന്റെ അനശ്വര സമ്പത്താണെന്നും ഭാഗവതവും രാമായണവും ഭാരതത്തിന്റെ മുഖമുദ്രയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വെണ്‍പാലവട്ടം ഭഗവതി ക്ഷേത്ര സന്നിധിയില്‍ നടന്ന ഭാഗവത വിശ്വകീര്‍ത്തി ദേശീയ മഹാസമ്മേളനത്തിന്റെ ഉദ്ഘാടനവും ശ്രീചക്ര പുരസ്കാരദാനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാരതത്തില്‍ പരസ്പരധാരണയുടേതായ നല്ല അന്തരീക്ഷം നിലനിന്നതിന് കാരണം രാമായണവും ഭാഗവതുമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദശാസ്ത്ര മഹാസത്ര സമിതിയുടെ പ്രഥമ ശ്രീചക്രപുരസ്കാരം ഭാഗവത കഥാകാരന് ജി. അരവിന്ദന് സമര്‍പ്പിച്ചു. വിദ്യാധിരാജ പുരസ്കാരത്തിന് അര്‍ഹനായ സാംസ്കാരിക നായകന് പി.വി. ഗംഗാധരനെ ചടങ്ങില്‍ ആദരിച്ചു.
ഋഷിവര്യന്മാര് കണ്ടെത്തിയ ഭാഗവതസന്ദേശം സാധാരണ ജനങ്ങളിലും സ്ത്രീകളിലും എത്തിക്കാന്‍ ഈ വിശ്വകീര്‍ത്തി സമ്മേളനങ്ങള്‍ ഉപകരിക്കുമെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. ശിവഗിരി മഠാധിപതി സ്വാമി പ്രകാശനന്ദ, ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരി, ശാന്തിഗിരി ആശ്രമം മഠാധിപതി ഗുരുരത്നം ജ്ഞാന തപസ്വി, മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി. ശ്രീദേവി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭാസുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. മിഷന് ഡയറക്ടര്‍ ഡോ. ബിജു രമേശ് സ്വാഗതവും ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പട്ടം രമേശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: