കൊച്ചി: മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കില്‍ 80 ശതമാനം ഇളവു പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ടെലികമ്യൂണിക്കേഷന്‍ ദാതാക്കളായ വോഡഫോണിന്റെ ദീപാവലി സമ്മാനം. രാജ്യത്തെ ഏറ്റവും കുറഞ്ഞ ഇന്റര്‍നെറ്റ് നിരക്കായ ഈ ഓഫര്‍ എല്ലാ പോസ്റ്റ് പെയ്ഡ്, പ്രി-പെയ്ഡ് വരിക്കാര്‍ക്കും നവംബര്‍ ഒന്നു മുതല്‍ ലഭ്യമാകും. കര്‍ണാടക, വെസ്റ്റ് യുപി, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സര്‍ക്കിളുകളില്‍ പരിചയപ്പെടുത്തി ജനപ്രിയമായി മാറിയ രാജ്യത്തെ ഏറ്റവും കുറഞ്ഞ മൊബൈല്‍ ഇന്റര്‍നെറ്റെന്ന ഓഫറാണ് വോഡഫോണ്‍ മറ്റിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നത്.
10 കെ.ബിക്ക് 10 പൈസയെന്ന നിരക്കില്‍നിന്ന് രണ്ടു പൈസയെന്ന വന്നിരക്കിളവാണ് വോഡഫോണ്‍ സാധ്യമാക്കുന്നത്. ‘പേ ഏസ് യു ഗോ’ അടിസ്ഥാനത്തിലുള്ള ഓഫര്‍ വരിക്കാര്‍ക്കിടയില്‍ ഇന്റര്‍നെറ്റിനെ കൂടുതല്‍ ജനകീയമാക്കുമെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ, റോമിങിലായിരിക്കെ വരിക്കാര്‍ക്ക് സാധാരണ നിരക്കില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവസരവും വോഡഫോണ്‍ ഒരുക്കിയിട്ടുണ്ട്.
മൊബൈല്‍ ഇന്റര്‍നെറ്റ് കൂടുതര്‍ ആകര്‍ഷമാക്കി മാറ്റുന്നതിനായി കണ്ടന്റ് പാര്ട്ണര്ഷിപ്പുകള്, നിരക്കിളവുകള്‍, റിട്ടെയ്ലേഴ്സിനിടയിലെ ബോധവത്കരണം ഉള്‍പ്പെടെ വിവിധ പദ്ധതികളാണ് വോഡഫോണ്‍ ആവിഷ്കരിക്കുന്നത്. ടുജി വരിക്കാര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തിന് 80 ശതമാനം നിരക്കിളവെന്നത് മൊബൈല്‍ ഇന്റര്‍നെറ്റ് കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ഞങ്ങളുടെ സുപ്രധാന കാല്‍വയ്പാണ്. ഈ ഓഫര്‍ പെട്ടെന്ന് സ്വീകാര്യമാവുമെന്നും ഉപയോഗം വന്‍തോതില്‍ വര്‍ധിക്കുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.’’ വോഡഫോണ്‍ ഇന്ത്യ ചീഫ് കമേഴ്സ്യല്‍ ഓഫിസര്‍ വിവേക് മഥുര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: