പാരീസ്: ലോക രണ്ടാം നമ്പര്‍താരം സെര്‍ബിയയുടെ നൊവാക് ഡോകോവിച്ച് പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഏഴാം സീഡ് സ്വിറ്റ്സര്‍ലന്റിന്റെ സ്റ്റാനിസ്ലാവ് വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഡോകോവിച്ച് സെമിയിലേക്ക് കുതിച്ചത്.
സ്കോര്‍: 6-1, 6-4. ആദ്യ സെറ്റില്‍ ഏകപക്ഷീയമായ വിജയം നേടിയ ഡോകോവിച്ചിനെതിരെ രണ്ടാം സെറ്റില്‍ വാവ്റിങ്ക മികച്ച വെല്ലുവിളി ഉയര്‍ത്തി.
ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ 14-ാം സീഡ് പോളണ്ടിന്റെ ജെര്സി ജാന്‍കോവിച്ചിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്കോര്‍: 7-5, 6-4.
ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്കറ്റാണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി. ജപ്പാന്റെ നിഷികോരിയെ 6-3, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് റിച്ചാര്‍ഡ് ഗാസ്കറ്റ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍, ജുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോ, ഡേവിഡ് ഫെറര്‍, തോമസ് ബര്‍ഡിച്ച് എന്നിവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളി ഡെല്‍പോട്രോയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: