കോട്ടയം: കേരള ഹിന്ദു സാംബവര്‍ സമാജം സംസ്ഥാന ദേവസ്വത്തിന്റെ നേതൃത്വത്തില്‍ രണ്ടാം ആചാരാനുഷ്ഠാന പഠനശിബിരം ഇന്ന് മുതല്‍ മൂന്ന് വരെ ആലുവ സൗത്ത് വാഴക്കുളം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേ ളനത്തില്‍ അറിയിച്ചു.
ഇന്ന് വൈകിട്ട് 5.30 ന് സംസ്ഥാന പ്രസിഡന്റ് കെ.കെ കുഞ്ഞുമോന് ധ്വജാരോഹണം നടത്തും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഡോ. എ.കെ അപ്പുക്കുട്ടന് ശിബിരപ്രഖ്യാപനം നടത്തും. ശൃംഗേരിമഠത്തിലെ സ്വാമി ശിവാനന്ദ ശര്‍മ്മാജി ഭദ്രദീപ പ്രകാശനം നിര്‍വ്വഹിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആചാരാനുഷ്ഠാന പഠനശിബിരം ഉദ്ദേശ്യവും ലക്ഷ്യവും, വിവാഹകര്‍മ്മം, ഉപാസന, ക്ഷേത്രാചാരം, ഗോത്രാചാരം, ജ്യോതിശാസ്ത്ര പൂജ, മരണാനന്തരക്രിയകള്‍, നിത്യകര്‍മ്മങ്ങള്‍, പൂജകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്വാമി ദയാനന്ദസരസ്വതി, കെ.കെ രഘു, ആര്. ശ്രീകല തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.
സാംബവസമൂഹം ആത്മീയതയിലൂടെ സ്വാശ്രയരാകുക എന്നതാണ് ശിബിരത്തിന്റെ ലക്ഷ്യമെന്ന് കേരള ഹിന്ദു സാംബവര്‍ സമാജം സംസ്ഥാന ഭാരവാഹികളായ കെ.കെ കുഞ്ഞുമോന്, ഡോ.എ.കെ അപ്പുക്കുട്ടന്, സി.ബി ഗോപാലകൃഷ്ണന്, എ.കെ ഷാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: