കോഴിക്കോട്: സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം എ.ഡി.ജി.പി. ടി.പി. സെന്‍കുമാറിനെതിരെ ആരോപണവുമായി എസ്.ഡി.പി.ഐ വീണ്ടും രംഗത്ത്. ഒരുപത്രവാര്ത്തയെ അടിസ്ഥാനമാക്കി എഡിജിപിക്കെതിരെ പോസ്റ്റര്‍ പ്രചാരണവുമായി രംഗത്തെത്തിയ എസ്.ഡി.പി.ഐ വാര്ത്തപ്രസിദ്ധീകരിച്ച മാതൃഭൂമി ഖേദം പ്രകടിപ്പിച്ചതോടെ വെട്ടിലാവുകയായിരുന്നു. സംസ്ഥാനത്തുടനീളം എസ്.ഡി.പി.ഐ സെന്‍കുമാറിനെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു. എഡിജിപിയെ അവഹേളിച്ച് പോസ്റ്റര്‍ പ്രചരണം നടത്തിയതിന് പ്രവര്‍ത്തകര്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസ് എടുത്തതാണ് എസ്.ഡിപിഐയുടെ പുതിയ നീക്കത്തിന് കാരണം.
സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് ഇന്റലിജന്‍സ് മേധാവിയാണോ എന്നാണ് എസ്ഡിപിഐ ഭാരവാഹികള്‍ ഇന്നലെ കോഴിക്കോട്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പുമന്ത്രിക്കും ഇവിടെ യാതൊരു റോളുമില്ല. സര്‍ക്കാര്‍ പരാജയമാണ്. സര്‍ക്കാര്‍ തുടരേണ്ടതുണ്ടോ എന്ന് ചിന്തിക്കണം തുടങ്ങിയ ആരോപണങ്ങളാണ് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം. അഷ്റഫും ജനറല്‍സെക്രട്ടറി നസറുദ്ദീന്‍ എളമരവും ഉന്നയിച്ചത്. ഭരണനിയന്ത്രണം രഹസ്യപോലീസിന് വിട്ടുകൊടുത്തതിന്റെ ദുരന്തഫലമായിരുന്നു മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് സംഭയിച്ചരാഷ്ട്രീയ ദുര്യോഗം. ഇന്റലിജന്‍സ് പരാജയമാണ് മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ ആക്രമമുണ്ടായതിന് കാരണം. ഈ സംഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെങ്കില്തിരിച്ചടികള് നേരിടേണ്ടിവരുമെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ ഭീഷണി മുഴക്കുന്നുണ്ട്. പോലീസ് കേസ് എടുത്തതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിനും എസ്ഡിപിഐ ആഹ്വാനം ചെയ്തിട്ടുണ്ട്.
വ്യാജജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സെന്‍കുമാര്‍ ഐപിഎസില്‍ പ്രവേശിച്ചതെന്നും 12 വര്‍ഷമായി ഇതുസംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല എന്നുമായിരുന്നു മാതൃഭൂമി വന്‍പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
സര്‍വീസില്‍ മികച്ച സേവനം കാഴ്ചവെക്കുന്ന സെന്‍കുമാറിന്റെ പലനടപടികളും സംസ്ഥാനത്തെ മുസ്ലിം മതമൗലികവാദികള്‍ക്ക് രസിക്കാത്ത അവസ്ഥയാണ്. വാര്‍ത്തവന്നയുടനെ പത്രവാര്‍ത്തയും ചേര്‍ത്ത് പോസ്റ്റര്‍ പ്രചാരണം നടത്തിക്കൊണ്ട് എസ്ഡിപിഐ കേരളത്തിലെമ്പാടും സെന്‍കുമാറിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: