കണ്ണൂര്‍: ആലപ്പുഴ മുഹമ്മക്ക് സമീപം കണ്ണറങ്ങാട്ട് പി.കൃഷ്ണപ്പിള്ള സ്മാരക മന്ദിരം തീവെച്ച് നശിപ്പിക്കുകയും കൃഷ്ണപ്പിള്ളയുടെ സ്തൂപം അടിച്ചു തകര്‍ക്കുകയും ചെയ്തതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണെന്ന് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവം കോണ്‍ഗ്രസ്സിന്റെ തലയില്‍ കെട്ടിവെക്കാന്‍ സിപിഎം ശ്രമിക്കേണ്ട. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളാണ് സംഭവങ്ങള്‍ക്ക് പിന്നില്‍. ഇടതുപാര്‍ട്ടികളുടെ കോട്ടയായ ഈ പ്രദേശത്ത് ഇത്തരം ഒരു സംഭവം നടക്കണമെങ്കില്‍ സിപിഎം അറിയാതെ നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ സിപിഎം നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നും അക്രമത്തില്‍ നിന്നും സിപിഎം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഹാജരായി തെളിവ് നല്കാന് സിപിഎം തയ്യാറാകണം. എന്തെല്ലാം കള്ളക്കഥകള്‍ ഉണ്ടാക്കിയാലും കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമത്തില്‍ നിന്ന് സിപിഎമ്മിന് രക്ഷിപ്പെടാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: