ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ പി.കൃഷ്ണപിള്ളയുടെ സ്മാരകത്തിന് നേരെയുണ്ടായ അക്രമം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ഇതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ജി.സുധാകരന് എം.എല്‍.എ പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ കുറ്റവാളികളെ പിടികൂടാന്‍ ആഭ്യന്തരമന്ത്രി നേരിട്ടിടപെടണം.
കഴിഞ്ഞ ദിവസം മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ വാഹനത്തിനു നേരെയും വനിതാ കൗണ്‍സിലറുടെ വീടിനും നേര്‍ക്ക് ആക്രമണമുണ്ടായപ്പോള്‍ ജില്ലാ ഭരണകൂടം നിഷ് ക്രിയമായ സമീപനമാണ് സ്വീകരിച്ചത്.
സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോലും ഇവര്‍ തയ്യാറായില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് ജില്ലാ പൊലീസ് ചീഫും ജില്ലാ കളക്ടറും ഏകപക്ഷീയമായ സമീപനം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: