കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുനേരെ കണ്ണൂരിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് എന്‍. ബാലകൃഷ്ണനെ പോലീസ് അറസ്റ്റുചെയ്തു.
ബാലകൃഷ്ണനെ കൂടാതെ അഞ്ചുപേരെ കൂടി പോലീസ് അറസ്റ്റുചെയ്തു. കേസില്‍ ഇതുവരെ 58 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരെല്ലാം സി.പി.എം. പ്രവര്‍ത്തകരും നേതാക്കളുമാണ്.
മുഖ്യമന്ത്രിയുടെ വാഹനത്തിനു കല്ലെറിഞ്ഞതായി ചിത്രങ്ങളില്‍നിന്ന് വ്യക്തമായ ശ്രീകണ്ഠപുരത്തെ ഡി.വൈ.എഫ്.ഐ. നേതാവ് രാജേഷ് ഒളിവിലാണ്. ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: