ശ്രുതി, യുക്തി, അനുഭവം
ദൈവം ആത്മാവിനെക്കൊണ്ട് ലോകത്തെ സൃഷ്ടിച്ചു. ആ അറിവിനെക്കൊണ്ടുതന്നെ പ്രകൃതിയെ നടത്തിക്കുന്നു. മനുഷ്യന് അതിന്റെ ഗുണത്തെ അറിഞ്ഞു ആത്മാവുകൊണ്ടനുഭവിക്കുന്നു. ഇതത്രെ, ശ്രുതി, യുക്തി, അനുഭവം, അല്ലെങ്കില്‍ അറിവ്, കര്‍മ്മം, അനുഭവം, ഇതിനെ മാത്രം സ്ഥാപിച്ചത്രെ സര്‍വവിധ പ്രമാണങ്ങളും അവതാരങ്ങളും, അവതാര പരമ്പരകളും, യുഗഭേദങ്ങളും, കടശ്ശിയത്രെ കലിയുഗം. അവിടെ ഖഡ്ഗി അവതാരം അല്ലെങ്കില്‍ ആത്മബോധോദയം അവതരിക്കുന്നു. ഈ അവതാരത്തില്‍ ആത്മബോധോദയം എന്നുനിര്ണയിക്കുന്നു. ഇതുകൊണ്ട് മനുഷ്യന് ആത്മാവാകുന്നു.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: