നാം വര്‍ഷംതോറും വ്രതാനുഷ്ഠാനങ്ങള്‍ നടത്താറുണ്ടെങ്കിലും ഇത്തവണത്തെ വ്രതനിഷ്ഠകള്ക്ക് പ്രത്യേകമായ പ്രാധാന്യമുണ്ട്. കാലം ഒരു പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയാണ് ഈ വര്‍ഷത്തെ വ്രതാനുഷ്ഠാനങ്ങള്‍ ആചരിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നത്. കാലം ഉദ്ദേശിക്കുന്ന ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നമ്മുടെ ഇന്നത്തെ മനസ്സും ശരീരവും പോരാ. നമ്മുടെ മനസ്സിന് കൂടുതല്‍ ശക്തിയും ദൃഢതയും കൈവരേണ്ടതുണ്ട്. ശക്തമായ മനസ്സ് ഉള്ളവര്‍ക്കുമാത്രമേ ഉയര്‍ന്ന കാര്യങ്ങള്‍ ചെയ്തുതീര്ക്കാന് സാധിക്കുകയുള്ളൂ. ദുര്‍ബ്ബലമായ മനസ്സുകൊണ്ട് ഒരു പ്രയോജനവും ഇല്ല.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: