കൊച്ചി: ടാറ്റാ ഡോകോമോ, ഇന്‍ഡസ്ട്രിയില്‍ ആദ്യമായി അവതരിപ്പിയ്ക്കുന്നു വാണിജ്യ സ്ഥാപനങ്ങള്‍ക്ക് സവിശേഷമായ സേവനങ്ങള്‍ ഒരു കുടക്കീഴില് കൊണ്ടു വരുന്ന ഇന്സ്റ്റാസോഫ്റ്റ് . ഇന്സ്റ്റാസോഫ്റ്റ്, സോഫ്റ്റ്വെയര് ആസ് എ സര്‍വ്വീസ് (സാസ്) അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ്, ഓഫീസ് പ്രൊഡക്ടിവിറ്റി സൊല്യൂഷനാണ്.
ഇത് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ബിസിനസ്സ് സംബന്ധിയായ എല്ലാവിധ പ്രശ്നങ്ങള്‍ക്കും പരിഹാരമാര്‍ഗ്ഗങ്ങള്‍ പ്രദാനം ചെയ്യുന്നു. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ മുഖ്യ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനും, ഓഫീസ് പ്രൊഡക്ടിവിറ്റി സോഫ്റ്റ്വെയര് ഏറ്റവും പുതിയതാണെന്ന് ഉറപ്പു വരുത്തുവാനും, ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ദൂരെ നിന്നും സുരക്ഷിതമായും കൈകാര്യം ചെയ്യുവാനും വളരെ കുറഞ്ഞ ചെലവില്‍ സാധിയ്ക്കുന്നു.
ഇന്ത്യയിലെ വാണിജ്യ സ്ഥാപനങ്ങള്‍, ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്കും ഉയര്‍ന്ന തലത്തിലുള്ള നേട്ടങ്ങള്‍ കൊയ്യുന്നതിനും ആശയവിനിമയ മാര്‍ഗ്ഗങ്ങളേയും ബിസിനസ്സു മായി ബന്ധപ്പെട്ട ഐ ടി സൊല്യൂഷന്സിനേയും ആശ്രയിയ്ക്കുന്നു. ടാറ്റാ ഡോകോമോയുടെ ഇന്സ്റ്റാസോഫ്റ്റ് സ്യൂട്ട്, ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് വേഗത്തിലും അനായാസമായും വൈദഗ്ദ്ധ്യത്തോടെയും പ്രവര്‍ത്തിയ്ക്കുവാനും മെച്ചപ്പെട്ട സഹവര്‍ത്തിത്വം നേടുന്നതിനും, എച്ച് ആര് മാനേജ്മെന്റ്, കോ-ക്രിയേഷന് പ്രവര്‍ത്തനങ്ങള്‍ക്കും സഹായകരമാണ്.
ഞങ്ങളുടെ എന്റ് ടു എന്റ് സൊല്യൂഷന്, അധിക പണം ചെലവഴിയ്ക്കാതെ, തങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കുവാനും മൂല്യനിര്‍ണ്ണയം നടത്തി വാങ്ങി സൊല്യൂഷന്‍സ് ഉപയോഗിയ്ക്കുവാനും കസ്റ്റമേഴ്സിനെ അനുവദിയ്ക്കുന്നുവെന്ന് ടാറ്റാ ടെലിസര്‍വ്വീസസ് ലിമിറ്റഡ്, എന്റര്‍പ്രൈസ് ബിസിനസ്സ് സൊല്യൂഷന് പ്രസിഡന്റ് എം എ മധുസുദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: