തിരുവനന്തപുരം: സ്കൂള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനത്തിന് മാര്‍ഗ രേഖയില്ലാത്തത് പുതുതലമുറയിലെ കായിക താരങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് പി.ടി. ഉഷ.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുന്‍കൂട്ടി അറിയിക്കാതെയാണ് ബ്രസീലിലെ സ്കൂള്‍ ഒളിമ്പികസിന് കുട്ടികളെ തെരഞ്ഞെടുത്തത്. ഇത് കായികതാരങ്ങളുടെ ഭാവിക്ക് ദോഷമാണ്. കാര്യമായ മല്‍സരമില്ലാതെ ബ്രസീലില്‍ നിന്ന് എന്തെങ്കിലും മെഡലുകള്‍ നേടിയാലും കുട്ടികള്‍ക്ക് അത് ഗുണം ചെയ്യില്ല. അതുകൊണ്ടാണ് ഉഷ സ്കൂളില്‍ നിന്ന് ആരെയും ഒളിമ്പിക്സിന് അയക്കാതിരുന്നത്.
അടുത്ത വര്‍ഷത്തേക്കുള്ള കായിക മല്‍സരങ്ങളുടെ കലണ്ടര്‍ മുന്‍കൂട്ടി ലഭിച്ചാലേ താരങ്ങളെ അതിനനുസരിച്ച് തയ്യാറാക്കാനാവൂ. സ്കൂള്‍ ഒളിമ്പിക്സിനെ കുറിച്ച് സ്കൂള്‍ ഫെഡറേഷന് ഓഫ് ഇന്ത്യ സര്‍ക്കാരിനെ പോലും മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ ആര്‍ക്കും ആവശ്യമായ തയ്യാറെടുപ്പിന് സമയം കിട്ടിയിട്ടില്ല.
ദീര്‍ഘകാല നേട്ടം ലക്ഷ്യമാക്കിയാണ് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്നത്. ഏഷ്യന്‍ മീറ്റില്‍ ചൈന പിന്നിലായത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ടിന്റു ലൂക്കയ്ക്കും മറ്റും ഉഷ സ്കൂള്‍ നല്‍കുന്നതും ഇത്തരം പരിശീലനമാണ്.
ഓരോ താരത്തേയും ക്രമേണയാണ് മല്‍സരത്തിന് തയ്യാറാക്കേണ്ടത്.ആവശ്യമായ തയ്യാറെടുപ്പോടെ മല്‍സരങ്ങളില്‍ പങ്കെടുക്കുമ്പോഴേ കുട്ടികള്‍ക്ക് നിലവിലുള്ളതില്‍ നിന്നും സ്വന്തം നിലമെച്ചപ്പെടുത്താനാവൂ എന്നും അവര്‍ പറഞ്ഞു.ഉഷ സ്കൂള്‍ ജനറല്‍ സെക്രട്ടറി പി.എ. അജന ചന്ദ്രന്, ഷിജു ടി. ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: