ശരീരം ഉള്ളതുകൊണ്ടാണ് ലൗകികവും ആത്മീയവുമായ ആനന്ദം നിങ്ങള്‍ അനുഭവിക്കുന്നത്. മനുഷ്യന് ധനവും സ്വത്തും സമ്പാദിക്കുന്നതും സന്തോഷവും സന്താപവും അനുഭവിക്കുന്നതും ശരീരം കൊണ്ടാണ്.
എന്താണ് മനുഷ്യന്റെ ക്ലേശങ്ങള്‍ക്ക് കാരണം? അവന്റെ ആഗ്രഹങ്ങള്‍ തന്നെ. വിത്തേഷണ, ദാരേഷണ, പുത്രേഷണ ഈ ഏഷണത്രയമാണ് മനുഷ്യന്റെ ദുരിതത്തിന് കാരണം.
പണ്ട് രാജാക്കന്മാര് ധനവും സ്വത്തും സമ്പാദിച്ചുകൂട്ടി. അവര്‍ക്ക് അത് എന്നെന്നേക്കും സ്വന്തമാക്കി വയ്ക്കാന്‍ സാധിച്ചോ? ധനം സ്ഥിരമാണ്. അതിന് ഒരിക്കലും മനുഷ്യനെ രക്ഷിക്കാനാവില്ല.
നിത്യമായ സന്തോഷം ധനം കൊണ്ട് മനുഷ്യന് ലഭിക്കയില്ല. ആത്മീയതയാണ് ശരിയായ സ്വത്ത്. പണത്തിനോടുള്ള ആര്ത്തികൊണ്ട് മനുഷ്യന് ശരിയായ സന്തോഷം അനുഭവിക്കാന്‍ കഴിയുന്നില്ല. എങ്കിലും അവന് പണത്തിനോട് ആര്‍ത്തി കൂടിവരുന്നു. പണം അത്യാവശ്യം തന്നെ, സംശയമില്ല. പക്ഷേ അതിന് പരിധി വേണം.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: