ദുബായ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് പരാജയം. ഇന്നിംഗ്സിനും 92 റണ്‍സിനുമാണ് പാക്കിസ്ഥാന് പരാജയം ഏറ്റുവാങ്ങിയത്. ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന് വിജയിച്ചിരുന്നു. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1ന് സമനിലയിലായി. ഒന്നാം ഇന്നിംഗ്സില്‍ 418 റണ്‍സിന്റെ ലീഡ് വഴങ്ങിയ പാക്കിസ്ഥാന് രണ്ടാം ഇന്നിംഗ്സില്‍ 326 റണ്‍സിന് ഓള് ഔട്ടായി. കളി ഒരു ദിവസത്തിലേറെ ബാക്കിനില്‍ക്കേയാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. 130 റണ്‍സ് നേടിയ ആസാദ് ഷഫീഖും 88 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖും മാത്രമാണ് രണ്ടാംഇന്നിംഗ്സില്‍ പാക് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ഒന്നാം ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ച്വറിയ നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്. ദക്ഷിണാഫ്രിക്കയുടെ തന്നെ എ.ബി. ഡിവില്ലിയേഴ്സാണ് മാന്‍ ഓഫ് ദി സിരീസ്.
നാലിന് 132 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച പാക്കിസ്ഥാന് വേണ്ടി മിസ്ബയും ആസാദ് ഷഫീഖും മികച്ച പ്രകടനം നടത്തി. അഞ്ചാം വിക്കറ്റില്‍ 197 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 88 റണ്‍സെടുത്ത മിസ്ബയെ എല്‍ഗാര്‍ കല്ലിസിന്റെ കൈകളിലെത്തിച്ചു. ഇതോടെ പാക്കിസ്ഥാന് വീണ്ടും തകര്‍ന്നു. പിന്നീടെത്തിയവര്‍ക്കൊന്നും ആസാദ് ഷഫീഖിന് മികച്ച പിന്തുണ നല്കാന് കഴിഞ്ഞില്ല.
അവസാന ബാറ്റ്സ്മാനായ സുള്‍ഫിഖര്‍ ബാബര്‍ ബാറ്റിങ്ങിനിറങ്ങിയില്ല. ഒമ്പതാമനായാണ് 130 റണ്‍സെടുത്ത ആസാദ് ഷഫീഖ് പുറത്തായത്. ഡുമ്നിയുടെ പന്തില്‍ ഡിവില്ലിയേഴ്സ് സ്റ്റാമ്പ് ചെയ്താണ് ഷഫീഖ് മടങ്ങിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജെ.പി. ഡുമ്നിയും ഇമ്രാന് താഹിറും മൂന്നുവിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: