Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 289-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2013, 08:26 pm IST
in Samskriti

അന്ത: സംസംഗമംഗാനാമംഗാരം വിദ്ധി രാഘവ

അനന്ത: സംഗമംഗാനാം വിദ്ധി രാമാ രസായനം

വസിഷ്ഠന്‍ തുടര്‍ന്നു: ശംഖചക്രഗദാധാരിയായ ഭഗവാനാണ്‌ മുമ്പ്‌ പറഞ്ഞ വന്ദ്യമായ ഉപാധികള്‍ മൂലം മൂന്നു ലോകങ്ങളെയും പരിപാലിക്കുന്നത്‌. അതേ പവിത്ര ഉപാധികളാലാണ്‌ സൂര്യന്‍ ജ്വലിക്കുന്നതും വിപുലമായ ഈ പ്രപഞ്ചസൃഷ്ടികളെ ബ്രഹ്മാവ്‌ സംവിധാനം ചെയ്തൊരുക്കുന്നതും. പരമശിവനും ഈ ഉപാധികളുള്ളതുകൊണ്ടാണ്‌ തന്റെ ദൈവീകത പ്രകടമാക്കുന്നത്‌. സ്വയം പരിമിതപ്പെടുത്തുന്ന (അതത്‌ വകുപ്പുകളില്‍ മാത്രം) വന്ദ്യോപാധികളാണ്‌ എല്ലാ ദേവതകളേയും പ്രവര്‍ത്തനസജ്ജമാക്കുന്നത്‌. എന്നാല്‍ ‘വന്ധ്യോപാധികള്‍ ‘ (വന്ധ്യമായ, അതായത്‌ വ്യര്‍ത്ഥമായ ഉപാധികള്‍ ) മനസ്സിനെ സുഖാനുഭവങ്ങള്‍ക്കായി പ്രേരിപ്പിക്കുന്നു. അവ അത്തരം അനുഭവങ്ങള്‍ ആനന്ദപ്രദമാണെന്ന പ്രതീതി ജനിപ്പിച്ചു ജീവനെ മോഹിപ്പിക്കുകയും ചെയ്യുന്നു.

അണ്ഡകടാഹത്തിലെ ഗ്രഹാദികള്‍ പോലും ഉപാധികളുടെ ഭാഗമായാണുണ്ടായി പ്രവര്‍ത്തിക്കുന്നത്‌. അവയാണ്‌ സ്വര്‍ഗ്ഗവാസികളായ ദേവന്മാരും, ഭൂവാസികളായ മനുഷ്യരും, പാതാളവാസികളായ അസുരന്മാരും ആയി സമുദ്രത്തിലെ അലകള്‍ പോലെ പൊങ്ങിയും താണും ഉണ്ടായി മറയുന്നത്‌. കടലിലെ വലിയ ജീവികള്‍ക്ക്‌ ചെറുജീവികളാണാഹാരം. എണ്ണമറ്റ ജീവജാലങ്ങള്‍ പരസ്പരം തിന്നു വിശപ്പടക്കി ജീവിക്കുന്നതും അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നതും ഈ ഉപാധികള്‍ മൂലമാണ്‌. ഇടയ്‌ക്ക്‌ തിളങ്ങിയും ഇടയ്‌ക്ക്‌ മങ്ങിയും; ഇടയ്‌ക്ക്‌ ജ്വലിച്ചും ഇടയ്‌ക്ക്‌ ഇരുട്ടിലാണ്ടും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നു. (ചന്ദ്രനിലെ കളങ്കം ഓര്‍മ്മിക്കുക) ഈ ജോലി മുടങ്ങാതെ നടക്കുന്നതും ഉപാധികളാലാണ്‌.

രാമാ, വിസ്മയമാര്‍ന്ന ഈ കാഴ്ച കണ്ടാലും, മനസ്സിലെ ധാരണാ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി ഈ കാഴ്ചകളിവിടെ ഉണ്ടാക്കിയതാരാണാവോ? മനസാ ഉണ്ടായ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച്‌, ഉപാധികള്‍ക്കനുസരിച്ച്‌, ശൂന്യാകാശത്ത്‌ പ്രപഞ്ചമുണ്ടാക്കിയത്രെ! അതെങ്ങിനെ യഥാര്‍ത്ഥത്തില്‍ ഉള്ളതാവും? അത്‌ മിഥ്യ മാത്രമാവാനേ തരമുള്ളൂ. ലോകവുമായി, ദേഹവുമായി സംഗത്തില്‍ നില്‍ക്കുന്ന എല്ലാ ജീവജാലങ്ങളുടെയും സുഖാന്വേഷണത്വര അവരെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു. അവയുടെ എണ്ണമാണെങ്കില്‍ കടല്‍ത്തീരത്തെ മണല്‍ത്തരികളേപോലെ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്‌.

ഈ ജീവികളിലെ മനോപാധികളുടെ പ്രതികരണമാണ്‌ ബ്രഹ്മാവിന്റെ സൃഷ്ടിയായി നാം കാണുന്ന ഈ പ്രപഞ്ചം. ഈ ജീവജാലങ്ങള്‍ ഇവിടെ, ഇപ്പോള്‍ത്തന്നെ നരകത്തീയെരിക്കാനുതകുന്ന ഉണങ്ങിയ വിറകുകള്‍ തന്നെയാണ്‌. ലോകത്തുള്ള സകല ദു:ഖാങ്ങളും ഈ ജീവികള്‍ക്കായി മാത്രമുള്ളതാണ്‌. നദികള്‍ സ്വാഭാവികമായും സമുദ്രത്തിലേയ്‌ക്ക്‌ കുതിച്ചു പായുന്നതുപോലെ ദുരിതങ്ങള്‍ മനോപാധികള്‍ക്ക്‌ വശംവദരായ ജീവികളെ തേടിച്ചെല്ലുന്നു. വെറും മിഥ്യയായ ഈ സൃഷ്ടികള്‍ മുഴുവനും അജ്ഞാനത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

എന്നാല്‍ സുഖാന്വേഷണത്വരയെ വേരോടെ അറുക്കാന്‍ കഴിഞ്ഞാല്‍ മാനസികോപാധികളാകുന്ന ‘പരിമിതികള്‍ ‘ പവിത്രമായിത്തീര്‍ന്ന്‌ ആത്മവികാസത്തിന്‌ വഴിതെളിക്കും. ‘സോപാധികമായ മനസില്‍ ഉയരുന്ന പരിമിതമായതിനോടുള്ള ആസക്തി, വേദനാജനകമാണ്‌ രാമാ. എന്നാല്‍ അനന്തതയിലേയ്‌ക്കുള്ള വികാസം അല്ലെങ്കില്‍ അനന്തതയോടുള്ള ഭക്തി ഈ വേദനയെ മാറ്റുന്ന ദിവ്യൗഷധമാണ്‌.’ യാതൊന്നിനോടും ആസക്തിയില്ലാത്ത മനസ്സ്‌ അനന്തതയുടെ പ്രശാന്തതയില്‍ അഭിരമിക്കുമ്പോള്‍ ആനന്ദം സിദ്ധമാകുന്നു.

ആത്മജ്ഞാനത്തില്‍ ദൃഢീകരിച്ചവന്‍ ഇപ്പോള്‍ , ഇവിടെവച്ച്‌ തന്നെ മുക്തനാണ്‌. ജീവന്മുക്തന്‍ .

(സംഗം, സംസംഗം, ഉപാധി, ബന്ധം, ആസക്തി, തതാത്മ്യഭാവം, എന്നിവയെല്ലാം അനന്തതയെ പരിമിതപ്പെടുത്തുന്നവയാണ്‌. ആത്മജ്ഞാനം പരിമിതികള്‍ക്കതീതമാണ്‌.)

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.