ചവറ : ദേശീയപാതയ്ക്ക് സമീപം നീണ്ടകരയില്‍ ആപ്പിള്‍ കയറ്റിവന്ന ചരക്ക് ലോറി മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് 6.45നായിരുന്നു സംഭവം. ആറ്റിങ്ങലില്‍ നിന്നും ചരക്കുമായി കായംകുളത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്.
നീണ്ടകരപ്പാലം ഇറങ്ങിവരുന്നതിനിടയില്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി പള്ളിക്ക് സമീപമുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു. താഴ്ചയിലേക്ക് മറിഞ്ഞതിനാല്‍ ഒരു വന്‍ദുരന്തമാണ് ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: