റാഞ്ചി: ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ റാഞ്ചിയിലെ വീടിന് നേരെ കല്ലേറ് നടന്നു. ബുധനാഴ്ച ഓസ്ട്രേലിയ്ക്കെതിരെയുള്ള നാലാം ഏകദിനമത്സരം മഴമൂലം ഉപേക്ഷിച്ചതിന് ശേഷമാണ് സംഭവം. ഏകദേശം രാത്രി 9.30യോടെയാണ് കല്ലേറ് നടന്നത്. ഹാര്‍മു ഹൗസിംഗ് കോളനിയിലുള്ള വീടിന്റെ മുന്‍വശത്തെ ടിന്റ് ഗ്ലാസ് മുഴുവന്‍ കല്ലേറില്‍ തവിടുപൊടിയായി. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. എല്ലാവരും കളി കാണുന്നതിനായി സ്റ്റേഡിയത്തിലായിരുന്നു.
സംഭവം നടക്കുമ്പോള്‍ താരവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. സ്റ്റേഡിയത്തിലിരിക്കുമ്പോഴാണ് വീടിനു നേരെ ആക്രമണമുണ്ടായ വിവരം ഇന്ത്യന്‍ നായകനും കുടുംബവും അറിയുന്നത്. ഇതോടെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അതേസമയം കല്ലേറും മത്സരവുമായി ബന്ധമില്ലെന്നാണ് ധോണി പ്രതികരിച്ചത്.
അതേസമയം സിസിടിവി ദൃശ്യങ്ങളിലൊന്നും അക്രമണം നടത്തിയവരെ കണ്ടെത്താനായില്ലെന്നും ധോണിയുടെ ഭാര്യാ സഹോദരന് ഗൗതം ഗുപ്ത പറഞ്ഞു. കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗുപ്ത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: